സ്വന്തം ലേഖകന്‍: അപൂര്‍വ രോഗ ബാധിതനായ യുകെ മലയാളി ജോമി ജോണ്‍ നല്ല മനസുകളുടെ സഹായം തേടുന്നു. ഹേസ്റ്റിങ്ങ്‌സ് നിവാസിയായ ജോമി ജോണ്‍ ലിംപിക് എന്‍സ്ഫാര്‍റ്റെല്‍ എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണ്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം പിടിപെടാറുള്ള ഒരു അപൂര്‍വ രോഗമാണിത്.
കുടുംബത്തോടൊപ്പം താമസിക്കുന്ന ജോമി ജോണ്‍ രണ്ടാഴ്ച മുമ്പാണ് ടുത്ത പനിയെത്തുടര്‍ന്നു ഈസ്റ്റ് സസ്സെക്‌സിലെ കോണ്‍ക്വസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജോമിയെ ഹേവാര്‍ഡ് ഹീത്തിലെ പ്രിന്‍സെസ്സ് റോയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഇപ്പോഴും ജോമിയുടെ നിലയില്‍ കാര്യമായ പുരോഗതി ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. കുടുംബത്തിന്റെ നട്ടെല്ലായിരുന്നു ഹേസ്റ്റിങ്ങ്‌സിലെ ഒരു കെയര്‍ ഹോമില്‍ ജോലി നോക്കിയിരുന്ന ഇരുപത്തിയെട്ടുകാരനായ ജോമി.
കിഴക്കമ്പലം താമരച്ചാല്‍ സ്വദേശിയായ ജോമി അഞ്ചു മാസം മുമ്പാണ് ഭാര്യ ജിന്‍സിയെ മിന്നുകെട്ടിയത്. ഇരുവരും കുടുംബമായി ഹേസ്റ്റിങ്‌സില്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങിയിട്ടും അധിക നാളുകളായിട്ടില്ല.
തുടര്‍ ചികിത്സകള്‍ക്കായി ജോമിയെ നാട്ടിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജോമിയുടെ ബന്ധുക്കളും സുഹൃത്തുക്കളും. എന്നാല്‍ ഭീമമായ ചെലവു വരുന്ന ഈ ദൗത്യത്തിനായി ഹേസ്റ്റിങ്ങ്‌സ്, ഹേവാര്‍ഡ് ഹീത്ത്, ഹോര്‍ഷം, ബെക്‌സ്ഹില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്.
ഹേവാര്‍ഡ് ഹീത്തില്‍ ഫെബ്രുവരി 19 വ്യാഴാഴ്ച കൂടിയ യോഗത്തില്‍ യുക്മ അംഗ അസ്സോസിയേഷനുകള്‍, യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള മറ്റ് അസ്സോസിയേഷനുകള്‍, മാധ്യമങ്ങള്‍ എന്നിവരുടെ സഹായം അഭ്യര്‍ത്ഥിക്കാന്‍ തീരുമാനമായി.
ജോമി ജോണിനെ തുടര്‍ ചികിത്സക്കായി നാട്ടില്‍ എത്തിക്കുന്നതിനുള്ള ദൗത്യത്തില്‍ എല്ലാം യുകെ മലയാളികളും അകമഴിഞ്ഞ് സഹായിക്കണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അഭ്യര്‍ഥിക്കുന്നു. ജോമിയുടെ ഭാര്യ ജിന്‍സി ജോയിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ താഴെ കൊടുക്കുന്നു.
Account Details: Jincy Joy
Sort Code: 402318
Account No:32337649
HSBC Bank
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല