
സ്വന്തം ലേഖകൻ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി ഇക്കഴിഞ്ഞ ഫെബ്രുവരി 27 തിങ്കളാഴ്ച മരണമടഞ്ഞ പ്രസ്റ്റണിലെ രണ്ടു വയസ്സുകാരൻ ജോനാഥന്‍ ജോജിക്ക് യാത്രാമൊഴി നൽകി. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടിനു മാഞ്ചസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നടന്ന പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് ബോൾട്ടൺ സെമിത്തേരിയിൽ സംസ്കരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഞ്ഞുവീഴ്ചയെ അവഗണിച്ചും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് അകാലത്തിൽ വിടപറഞ്ഞ ജോനാഥനെ അവസാനമായി ഒരു നോക്ക് കാണാനും കുടുംബത്തെ അശ്വസിപ്പിക്കാനും എത്തിയത്.
സംസ്കാര ശ്രുശൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. എൽദോ പി വർഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്, വൈദീക സംഘം സെക്രട്ടറി വർഗീസ് ടി മാത്യു, മാഞ്ചസ്റ്റർ താബോർ മാർത്തോമാ പള്ളി വികാരി റവ. തോമസ് ബേബി, ലിവർപൂൾ കർമേൽ മാർത്തോമാ പള്ളി വികാരി റവ. അബു ചെറിയാൻ, ഫാ. അശ്വിൻ വി ഈപ്പൻ, ഡീക്കൻ കാൽവിൻ ജോഷ്വ എന്നിവർ ശുശ്രൂഷകളിൽ പങ്കെടുത്തു.
പ്രസ്റ്റണില്‍ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും ഏക മകനായ ജോനാഥന്‍ ജോജി പനി ബാധിച്ചാണ് മരണമടഞ്ഞത്. പനി ബാധിച്ചതിനെ തുടര്‍ന്നു ഡിസംബര്‍ മുതല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, രോഗം കുറയാതിരുന്നതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായിട്ടാണു ലിവര്‍പൂളിലെ ഹോസ്പിറ്റലില്‍ എത്തിച്ചത്.
രണ്ടാഴ്ചയായി ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്റർ ചികിത്സയിൽ തുടരവേയാണു മരണം. ജോനാഥന്റെ പിതാവ് ജോജിയുടെ കുടുംബ വേരുകള്‍ പത്തനംതിട്ടയിലാണെങ്കിലും പഠിച്ചതും വളര്‍ന്നതും ഭോപ്പാലിലാണ്. സിനി കൊല്ലം സ്വദേശിനിയാണ്. മൂന്നു വർഷം മുൻപാണ് ഇവർ യുകെയിലെത്തിയത്.
പൊതുദർശനത്തിന് ശേഷം നടന്ന അനുസ്മരണത്തിൽ മാഞ്ചസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിക്ക് വേണ്ടി ട്രസ്റ്റി എബ്രഹാം ജോസഫ് അനുശോചനം അറിയിച്ചു. യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, വിവിധ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ജോനാഥന്റെ മൃതദേഹത്തിൽ അന്ത്യഞ്ജലികൾ അർപ്പിച്ചു.
ചികിത്സാവേളയിൽ സാന്ത്വനവും സഹായവുമായി കുടുംബത്തിനൊപ്പം നിന്ന എല്ലാവർക്കും ജോനാഥന്റെ മാതാവ് സിനി ജോജി, കുടുംബാംഗങ്ങളായ റിജിൻ രാജൻ, സിബി ജോൺ എന്നിവർ കൃതജ്ഞത അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല