1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2015

അമേരിക്കയിലെ ഫുട്‌ബോള്‍ താരമാണ് ജോര്‍ഡി നെല്‍സണ്‍. ഓഫ് സീസണിലെ ഒഴിവുകാലത്ത് താരങ്ങളെല്ലാം പ്രൈവറ്റ് ഐലന്‍ഡിലും വിദേശരാജ്യങ്ങളിലും വിശ്രമിക്കുമ്പോള്‍ ജോര്‍ഡിക്ക് അതിനൊന്നും താല്‍പര്യമില്ല. ഓഫ് സീസണില്‍ തന്റെ കുടുംബസ്വത്തായി കിട്ടിയ ഫാമില്‍ ജോലി ചെയ്യാനാണ് ജോര്‍ഡിക്ക് താല്‍പര്യം. ജോര്‍ഡി പറയുന്നത് ഫുട്‌ബോളര്‍ എന്നതിനേക്കാളുപരി താനൊരു കര്‍ഷകനാണെന്നാണ്.

4000 ഏക്കര്‍ കാന്‍സാസ് ഫാമാണ് ജോര്‍ഡിക്ക് സ്വന്തമായുള്ളത്. 12 ാം വയസ്സ് മുതല്‍ ഫാമിലെ കാര്യങ്ങളൊക്കെ നോക്കിയാണ് ജോര്‍ഡി തന്റെ ജീവിതം ആരംഭിച്ചത്. ഓഫ് സീസണ്‍ എന്ന് പറയുമ്പോള്‍ ഒരു വര്‍ഷം അഞ്ചോ ആറോ ആഴ്ച്ചയാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇല്ലാത്തത്. ഈ സമയത്തൊക്കെയും ജോര്‍ഡി ഫാമിലായിരിക്കും. പശുക്കളെ വളര്‍ത്തലാണ് ജോര്‍ഡിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലി. ചില ദിവസങ്ങളില്‍ 12 മണിക്കൂര്‍ വരെ ഫാമില്‍ ജോലി ചെയ്യാറുണ്ടെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സെലിബ്രിറ്റി കര്‍ഷകര്‍ അപൂര്‍വമാണെങ്കിലും ജോര്‍ഡി മാത്രമല്ല ഈ ഗണത്തിലുള്ളത്. കേരളത്തില്‍ ശ്രീനിവാസന്‍ മുതല്‍ കര്‍ഷകനാകാനായി ഫുട്‌ബോള്‍ കരിയര്‍ ഉപേക്ഷിച്ച സെന്റ് ലൂയിസ് റാംസ് കളിക്കാരന്‍ ജേസണ്‍ ബ്രൗണ്‍ വരെ ഉദാഹരണമായി ചൂണ്ടിക്കാട്ടാനുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.