
സ്വന്തം ലേഖകൻ: കഴിഞ്ഞ ആഴ്ച മരിച്ച വ്യവസായ പ്രമുഖന്‍ ജോയി അറയ്ക്കല്‍ ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബിസിനസ് ബേയിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ മാസം 23-നായിരുന്നു മരണം.
സുഹൃത്തിന്റെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നാണ് ജോയ് അറയ്ക്കല്‍ ചാടി ആത്മഹത്യ ചെയ്തത്. സാമ്പത്തികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണിത്. ബുര്‍ ദുബായ് പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ അറിയിച്ചു.
മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയാണ് ജോയ് അറയ്ക്കല്‍. കുടുംബസമേതം ദുബായില്‍ ആയിരുന്നു താമസം. മൂന്നു മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. ജോയി അറയ്ക്കല്‍ ഒരു വര്‍ഷം മുമ്പ് മാനന്തവാടി ടൗണില്‍ നിര്‍മ്മിച്ച ‘ അറയ്ക്കല്‍ പാലസ്’ എന്ന വീട് കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നാണെന്ന വിശേഷണം നേടിയതാണ്.
അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിംഗ് ഡയറക്ടറും ആണ്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ജോയി. മൃതദേഹം നാട്ടിലേക്കയക്കനുള്ള നടപടികള്‍ നടന്നുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല