1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2020

സ്വന്തം ലേഖകൻ: കഴിഞ്ഞ വ്യാഴാഴ്​ച അന്തരിച്ച ​പ്രമുഖ വ്യവസായി ജോയ്​ അറക്കലി​​െൻറ മൃതദേഹം നാട്ടിലെത്തിക്കാൻ വഴിതെളിഞ്ഞു. ലോക്​ ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് ഗൾഫ്​ മേഖലയിൽ നിന്ന്​ ഒരു വിമാനം യാത്രക്കാരുമായി ഇന്ത്യയിലേക്ക്​ എത്തുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ പ്രത്യേക അനുമതിയോടെയാണ്​ ദുബൈയിൽ നിന്ന്​ കോഴിക്കോട്ടേക്ക് ചാർട്ടഡ്​ വിമാനം പുറപ്പെടുന്നത്​.

മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യ സെലിൻ, മകൻ അരുൺ, മകൾ ആഷ്​ലിൻ എന്നിവർക്കും യാത്ര ചെയ്യാം. ഇതിനു പുറമെ നോട്ടിങ്​ഹാമിൽ നിന്ന്​ പ്രസാദാസ്​ എളിംബനും കുടുംബത്തിനും ഭാര്യ സോണിയ, മകൾ അനുഷ്​ക എന്നിവർക്കൊപ്പം നാട്ടിലേക്ക്​ പറക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്​. കാൻസർ ചികിത്സയിലാണ്​ പ്രസാദാസ്​.

കോഴിക്കോട്​ എം.പി എം.കെ രാഘവൻ, വ്യവസായ പ്രമുഖൻ എലൈറ്റ്​ ഗ്രൂപ്പ്​ എം.ഡി ആർ. ഹരികുമാർ, സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശ്ശേരി, ലോക കേരള സഭാംഗം അഡ്വ. ഹാഷിക്​ ടി.കെ തുടങ്ങിയവരുടെ ശ്രമഫലമായാണ്​ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൽ നിന്ന്​ നോ ഒബ്​ജഷൻ സർട്ടിഫിക്കറ്റ്​ നേടാനായത്​.

വിദേശകാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയം എന്നിവയുടെ അനുമതിയുണ്ടെങ്കിൽ ഇവരെ കൊണ്ടുവരുന്നതിന്​ തടസമില്ല എന്ന്​ കേ​ന്ദ്ര അഭ്യന്തര മന്ത്രാലയം വിദേശകാര്യ വിഭാഗം ഡയറക്​ടർ (ഇമിഗ്രേഷൻ) സുമന്ത്​ സിങ്​ ഒപ്പുവെച്ച അനുമതി പത്രത്തിൽ പറയുന്നു. ജോയ്​ അറക്കലിന്റെ മൃതദേഹം നാട്ടിലേക്ക്​ എത്തിക്കുന്നതിന്​ മുന്നോടിയായി എംബാമിങ്​ ഉൾപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.