സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെ ഭാവി തുലാസില്‍; അസാന്‍ജെയെ ബ്രിട്ടന് കൈമാറിയേക്കും. ആറു വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജെയെ ഇക്വഡോര്‍ ബ്രിട്ടനു കൈമാറിയേക്കുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാരുമായി താന്‍ സംസാരിച്ചെന്നും അന്തിമമായി അസാന്‍ജെ എംബസി വിടേണ്ടിവരുമെന്നും ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറീനോ സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയയില്‍ ജനിച്ച അസാന്‍ജെ 2012ലാണ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. ലൈംഗികപീഡനക്കേസില്‍ വിചാരണ നേരിടാനായി അസാന്‍ജെയെ സ്വീഡനു കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു. സ്വീഡനിലെ കേസ് റദ്ദാക്കിയെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ച് മുങ്ങിയതിന് അസാന്‍ജെയ്ക്ക് എതിരേ ബ്രിട്ടന്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലവിലുണ്ട്.
തന്നെ അറസ്റ്റ് ചെയ്ത് യുഎസിനു കൈമാറാനാണു ബ്രിട്ടന്റെ പദ്ധതിയെന്ന് അസാന്‍ജെ ആരോപിക്കുന്നു. ഇറാക്ക്, അഫ്ഗാന്‍ യുദ്ധങ്ങളില്‍ അമേരിക്കയെ പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ രേഖകളും നയതന്ത്ര കേബിളുകളും 2010 ല്‍ പുറത്തുവിട്ടതോടെയാണ് വിക്കിലീക്‌സും അസാന്‍ജെയും അമേരിക്കയുടേയും സഖ്യകക്ഷികളുടേയും നോട്ടപ്പുള്ളിയായത്. കഴിഞ്ഞ വര്‍ഷം അസാന്‍ജെയ്ക്ക് ഇക്വഡോര്‍ പൗരത്വം അനുവദിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല