1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2021

സ്വന്തം ലേഖകൻ: മാനദണ്ഡങ്ങൾ പാലിക്കാതെ ജുൽഫാർ കമ്പനി പുറത്തിറക്കിയ ഏതാനും മരുന്നുകൾ അബുദാബി ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ബാക്ടീരിയൽ അണുബാധയ്ക്കു നൽകുന്ന ജുൽമെന്റിൻ 375എംജി, കഫക്കെട്ടിനുള്ള മ്യൂകോലൈറ്റ് സിറപ്പ്, ശ്വാസംമുട്ടലിനുള്ള ബ്യൂടാലിൻ 2, 4 എംജി, കൊളസ്ട്രോളിനുള്ള ലിപിഗാർഡ് 10എംജി, വയറുവേദനയ്ക്കുള്ള സ്കോപിനാൽ സിറപ്, പൈൽസിനുള്ള സുപ്രപ്രോക്ട്–എസ്, ഗ്യുപിസോൺ 20എംബി എന്നിവയാണ് പിൻവലിച്ചത്.

നേരത്തെ കുട്ടികൾക്കായി നൽകിയിരുന്ന പ്രോഫിനാൽ മരുന്നും പിൻവലിച്ചിരുന്നു. പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മേൽപറഞ്ഞ മരുന്നുകൾ ഉപയോഗിക്കരുതെന്നും ഇതിനകം ഉപയോഗിച്ചവർക്ക് എന്തെങ്കിലും പാർശ്വഫലം ഉണ്ടെങ്കിൽ ഇ–മെയിലിലോ (pv@moh.gov.ae) സ്മാർട് ആപ്പിലോ (UAE RADR)ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജുൾഫാർ നി​ർ​മി​ച്ച എ​ട്ടു മ​രു​ന്നു​ക​ൾ​കൂ​ടി വി​പ​ണി​യി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ക്കാ​ൻ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യവും നി​ർ​ദേശം നൽകി. മു​ക്യോ​ലി​റ്റ്​ സി​റ​പ്പ്, സ​പ്രാ​പ്രോ​ക്​​ട്​-​എ​സ്​ സു​പ്പോ​സി​റ്റ​റീ​സ്, ജ​ൽ​മെൻറി​ൻ 375 ഗ്രാം ​ടാ​ബ്​​ലെ​റ്റ്, ബ​റ്റാ​ലി​ൻ ര​ണ്ട്​ മി​ല്ലി​ഗ്രാം ഗു​ളി​ക, ബ​റ്റാ​ലി​ൻ നാ​ല്​ മി​ല്ലി​ഗ്രാം ഗു​ളി​ക, ജ​ൽ​മെൻറി​ൻ ഫോ​ർ​െ​ട്ട ഗു​ളി​ക, സ്​​കോ​പി​നാ​ൽ സി​റ​പ്പ്, ലി​പി​ഗാ​ർ​ഡ്​ പ​ത്ത്​ മി​ല്ലി​ഗ്രാം ടാ​ബ്​​ലെ​റ്റ്​ എ​ന്നി​വയാണിവ.

ഈ മരുന്നുകൾ അടിയന്തിരമായി വി​പ​ണി​യി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ക്കാ​നാ​ണ്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​ഫ​യേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ലിൻ്റെ നി​ർ​ദേശം. എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ​നി​ന്നും മ​രു​ന്നു​ക​ൾ തി​രി​ച്ചെ​ടു​ക്കാനും മ​ന്ത്രാ​ല​യം വി​ത​ര​ണ​ക്കാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.