
സ്വന്തം ലേഖകൻ: ശമ്പള വർധന ആവശ്യപ്പെട്ട് ബ്രിട്ടനിലെ എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് കഴിഞ്ഞ ദിവസം രാവിലെ മുതൽ ആരംഭിച്ചു. പണിമുടക്കിനെ തുടർന്ന് ബ്രിട്ടനിലെ നിരവധി എൻഎച്ച്എസ് ആശുപത്രികളിലെ സേവനങ്ങളിൽ തടസ്സമുണ്ടായി. ആയിരക്കണക്കിന് രോഗികള്‍ക്ക് പതിവ് പരിശോധനകള്‍ മുടങ്ങി. 72 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ തുടങ്ങിയ സംഘടനകളുടെ ഭാഗമായ ബ്രിട്ടനിലുടനീളമുള്ള ജൂനിയര്‍ ഡോക്ടര്‍മാരാണ് പണിമുടക്കുന്നത്. ബ്രിട്ടനിലെ മെഡിക്കൽ സ്‌കൂളിൽ നിന്ന് യോഗ്യത നേടി പുറത്തുവരുന്ന ജൂനിയർ ഡോക്ടർമാർക്ക് ലഭിക്കുന്ന ശമ്പളം മണിക്കൂറിന് 14 പൗണ്ടിൽ നിന്ന് 19 പൗണ്ടായി ഉയർത്തണമെന്നാണ് ആവശ്യം.
മെഡിക്കല്‍ വര്‍ക്ക് ഫോഴ്സിന്റെ പകുതിയോളം വരുന്ന ഏതാണ്ട് 61,000 ജൂനിയര്‍ ഡോക്ടര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇലക്ടീവ് കെയറിനുള്ള കാത്തിരിപ്പ് പട്ടിക വെട്ടിക്കുറയ്ക്കുന്നതിനുള്ള യജ്ഞത്തെ പണിമുടക്ക് കാര്യമായി ബാധിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനായി എമര്‍ജന്‍സി കെയര്‍ അര്‍ജന്റ് കെയര്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കാൻ ജീവനക്കാര്‍ക്ക് എന്‍എച്ച്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല