1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2015

ജുറാസിക് സീരിസിലെ നാലാമത്തെ ചിത്രമായ ജുറാസിക് വേള്‍ഡ് ആദ്യവാര ബോക്‌സ്ഓഫീസ് കളക്ഷനില്‍ റോക്കോര്‍ഡ് സൃഷ്ടിച്ചു, 511.8 മില്യണ്‍ യുഎസ് ഡോളര്‍( 3279 കോടി രൂപ) കളക്ഷനാണ് ചിത്രം ആദ്യവാരം നേടിയത്. ആദ്യവാരത്തില്‍ ഒരു ചിത്രം നേടുന്ന എക്കാലത്തേയും വലിയ കളക്ഷനാണിതെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോളിന്‍ ട്രെവോറൊ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ക്രിസ് പ്രാട്ട്, െ്രെബസ് ദല്ലാസ് ഹൊവാഡ്, വിന്‍സെന്റ് ഡി ഒനൊഫ്രിയോ, ടൈ സിപ്കിന്‍സ്, നിക്ക് റോബിന്‍സണ്‍, ഒമര്‍ സൈ, ബിഡി വോങ് എന്നിവരാണ് മുഖ്യവേഷത്തില്‍. ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. 150 മില്യണ്‍ ഡോളര്‍ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ഇര്‍ഫാന്‍ ഖാന്റെ സാന്നിദ്ധ്യവും മികച്ച ഗ്രാഫിക്‌സും ചിത്രം ഇന്ത്യയിലും പ്രിയപ്പെട്ടതാക്കിയിട്ടുണ്ട്. കേരളത്തിലെ കൊച്ചിയുള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ജനിതകസാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്ത പുതിയ ദിനോസറാണ് ജുറാസിക് വേള്‍ഡില്‍. വിഷ്വല്‍ എഫക്ട്‌സില്‍ വിപ്ലവം തീര്‍ത്താണ് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുന്നത്. യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സാണ് ചിത്രത്തിന്റെ വിതരണക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.