1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2017

സ്വന്തം ലേഖകന്‍: ട്രംപ് വിലക്കിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അഭയാര്‍ഥികള്‍ക്കും ഏഴ് ഇസ്!ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും യുഎസില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ നടപടി വന്‍ വിവാദമായതിനു പിന്നാലെയാണ് അഭയാര്‍ഥികളെ ചെയ്തു കൊണ്ടുള്ള ട്രൂഡിന്റെ പ്രസ്താവന.

കാനഡയുടെ അഭയാര്‍ഥി നയം എങ്ങനെ വിജയകരമായിത്തീര്‍ന്നു എന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.ട്വിറ്ററിലൂടെയാണ് ട്രൂഡോ ലോകമെമ്പാടമുള്ള അഭയാര്‍ത്ഥികളെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്ത് രംഗത്തുവന്നത്.
ആഭ്യന്തര കലഹം, ഭീകരവാദം, യുദ്ധം തുടങ്ങിയ പ്രശ്‌നങ്ങളാല്‍ മാതൃരാജ്യത്തുനിന്ന് പലായനം ചെയ്യുന്നവര്‍ക്ക്, അവര്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും, കാനഡയിലേക്ക് സ്വാഗതം. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി ട്രൂഡോ ട്വീറ്റ് ചെയ്തു.

2015ല്‍ സിറിയില്‍നിന്നെത്തിയ അഭയാര്‍ഥികളെ വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്ന സ്വന്തം ചിത്രവും അഭയാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള ട്വീറ്റിനൊപ്പം ട്രൂഡോ നല്‍കിയിട്ടുണ്ട്. ട്രൂഡോ അധികാരത്തിലെത്തിയശേഷം 39,000ല്‍ അധികം അഭയാര്‍ഥികള്‍ കാനഡയിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. അഭയാര്‍ഥികള്‍ക്കും ഏഴ് ഇസ്!ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും യു.എസില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനെ ചൊല്ലി രാജ്യത്തിനകത്തും പുറത്തും വിവാദങ്ങള്‍ ആളിപ്പടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.