1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2022

സ്വന്തം ലേഖകൻ: കെ ​റെ​യി​ല്‍ പ​ദ്ധ​തി ത​ത്ക്കാ​ല​ത്തേ​ക്ക് ഉ​പേ​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. വ്യാ​പ​ക എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് നടപടി. സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന ഏ​ജ​ന്‍​സി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ ഇ​ത് പു​തു​ക്കി ന​ല്‍​കാ​ന്‍ കെ ​റെ​യി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ഇ​നി തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര അ​നു​മ​തി​യു​ണ്ടെ​ങ്കി​ല്‍ മാ​ത്രം ന​ട​പ​ടി​ക​ള്‍ തു​ട​രാ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം വീ​ണ്ടും തു​ട​ങ്ങി​ല്ല. ഇ​തി​നാ​യി നി​യോ​ഗി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ന്‍ തി​രി​ച്ചു​വി​ളി​ക്കും.

വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. പ്രതിഷേധക്കാരെ അടിച്ചമർത്താൻ പോലീസിനെ ഉപയോഗിച്ച് സർക്കാർ നടത്തിയ ശ്രമങ്ങൾ സിപിഐമ്മിന്റെ പ്രതിച്ഛായയെ പോലും ബാധിച്ചിരുന്നു. പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉടലെടുത്തതോടെയാണ് പിണറായി സർക്കാർ തങ്ങളുടെ സ്വപ്‌ന പദ്ധതിയായി പ്രഖ്യാപിച്ച സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നത്.

സിൽവർലൈൻ ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സമരസമിതി പറഞ്ഞു. സമരക്കാർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനം വീണ്ടും തുടരാത്തതിനാൽ പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കും. 11 ജില്ലകളിലായി നിയോഗിച്ച 205 ഉദ്യോഗസ്ഥരെയും സർക്കാർ തിരിച്ചുവിളിക്കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.