
സ്വന്തം ലേഖകൻ: തീർഥാടകരുടെ മടക്ക യാത്രാ തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്രക്കാർ 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് ജിദ്ദ കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളം അറിയിച്ചു.
യാത്രാ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനാണിത്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് എത്തണം, 6 മണിക്കൂറിന് മുൻപാകരുത്. യാത്ര ചെയ്യുന്ന സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ്, കാലാവധിയുള്ള പാസ്പോർട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഓർമിപ്പിച്ചു.
അതിനിടെ ഹജ്ജ് തീർഥാടകർ പ്രതിരോധ കുത്തിവെപ്പുകൾ എടുത്ത ശേഷം മാത്രമേ യാത്രക്കായി തയ്യാറാകാൻ പാടുള്ളു എന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ തീർഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഹജ് തീർഥാടകർക്ക് പ്രതിരോധ കുച്ചിവെപ്പ് വേണമെന്ന് പറയുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല