സ്വന്തം ലേഖകന്‍: ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയെ അമേരിക്കയുടെ ഹീറോയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ട്രംപ്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയുടെ ധൈര്യവും ത്യാഗ മനോഭാവവും ബഹിരാകാശ യാത്രികരാവാന്‍ കൊതിക്കുന്ന ലക്ഷക്കണക്കിന് അമേരിക്കന്‍ പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും പ്രചോദനമാണെന്നും ട്രംപ് പറഞ്ഞു.
മെയ് മാസത്തെ ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലാന്റര്‍ ഹെറിട്ടേജ് മാസമായി തെരഞ്ഞെടുത്തതിന്റെ ഭാഗമായാണ് ട്രംപിന്റെ പ്രസ്താവന.സ്‌പേസ് ഷട്ടില്‍ പ്രോഗ്രാമിനോടുള്ള പ്രതിബദ്ധതയിലൂടെ അമേരിക്കയുടെ ഹീറോ ആയി കല്‍പന മാറിയെന്നായിരുന്നു ട്രംപ് പറഞ്ഞത്.
കല്‍പനയുടെ നേട്ടങ്ങള്‍ക്ക് മരണാനന്തര ബഹുമതിയായി നാസ നല്‍കിയ സ്‌പേസ് മെഡല്‍ ഓഫ് ഹോണര്‍ പുരസ്‌കാരം നല്‍കിയതായും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 2003 ഫെബ്രുവരി ഒന്നിനാണ് കല്‍പനയടക്കം ഏഴ് ബഹിരാകാശ യാത്രികര്‍ മരിച്ചത്. ഭൂമിയിലേക്ക് തിരിക്കവെ കൊളംബിയ സ്‌പേസ് ഷട്ടില്‍ തകര്‍ന്നായിരുന്നു ദാരുണാന്ത്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല