
സ്വന്തം ലേഖകൻ: കമലാ ഹാരിസിനെ വിജയശ്രീലാളിതയെന്ന് വിശേഷിപ്പിച്ച് തമിഴ്നാട്ടില്‍ പോസ്റ്റര്‍. കമല ഹാരിസിന്റെ ബന്ധു മീനാ ഹാരിസാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 35 കാരിയായ മീന, കാലിഫോര്‍ണിയയില്‍ അഭിഭാഷകയാണ്. ചിത്രം തമിഴ്നാട്ടില്‍ നിന്നും അയച്ചു തന്നതാണെന്ന് മീന ട്വിറ്റില്‍ പറഞ്ഞു.
‘ഞങ്ങളുടെ ഇന്ത്യയിലെ കുടുംബ ദേശമായ തമിഴ്നാട്ടില്‍ നിന്നും അയച്ച്തന്ന ചിത്രമാണിത്. പിവി ഗോപാലന്റെ പേരക്കുട്ടി വിജയശ്രീ ലാളിതയാണ് എന്നാണ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത്,’ മീന ഹാരിസ് ട്വീറ്റ്ചെയ്തു.
അമേരിക്കയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നെന്ന് കമല വ്യക്തമാക്കിയിരുന്നു. ജോ ബൈഡനൊപ്പമാണ് കമല ഹാരിസിന്റെ പോരാട്ടം. 2016 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായിരുന്നു കമലാ ഹാരിസ്. മുന്‍പ് സ്റ്റേറ്റ് അറ്റോര്‍ണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല മത്സരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളാണ് 54കാരിയായ കമല ഹാരിസ്.
മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയറിന്റെ ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് കമലാ ഹാരിസ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കാലിഫോര്‍ണിയയില്‍ നിന്ന് ആദ്യ ടേമില്‍ സെനറ്ററായിരുന്ന കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വളര്‍ന്നുവരുന്ന താരമാണ്. എന്നാല്‍ കമലാഹാരിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അധിക്ഷേപ പരമാര്‍ശവുമായി ട്രംപ് രംഗത്തെത്തിയിരുന്നു.
കമലയെ ജോ ബൈഡന് തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നുമായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. ജോ ബൈഡനെ തന്നെ അധിക്ഷേപിച്ച ആളാണ് കമല ഹാരിസ് എന്നും ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ നോമിനി ബ്രെറ്റ് കവനയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ കമല വിമര്‍ശനം ഉന്നയിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല