1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2018

സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് വ്യോമയാന മന്ത്രാലയം; രാത്രിയിലും പരീക്ഷണ പറക്കല്‍ നടത്തും. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തിയ അവലോകന യോഗത്തിലാണ് വിമാനത്താവളത്തിന്റെ സംവിധാനങ്ങള്‍ മികച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്.

വ്യോമയാന മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. സെപ്റ്റംബര്‍ 13ന് ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം നടന്ന പ്രവൃത്തികളാണ് അവലോകനം ചെയ്തത്. വിമാനത്താവളത്തില്‍ രണ്ടു ദിവസം നടത്തിയ വിദഗ്ധപരിശോധന തൃപ്തികരമായിരുന്നുവെന്ന് ഡി.ജി.സി.എ. ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പരമാവധി വേഗത്തിലാക്കുമെന്ന് വ്യോമയാനമന്ത്രാലയവും ഡി.ജി.സി.എ.യും ഉറപ്പുനല്‍കി. വിമാനത്താവളത്തില്‍ യാത്രാവിമാനമുപയോഗിച്ച് രാത്രിയിലും പരീക്ഷണപ്പറക്കല്‍ നടത്തും. ഇതിനായി എയര്‍ഇന്ത്യയുടെ വിമാനം ഈ മാസംതന്നെ കണ്ണൂരിലെത്തും. ഐ.എല്‍.എസ്. സംവിധാനത്തിന്റെ പരിശോധനയ്ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം വീണ്ടും വിമാനത്താവളത്തില്‍ എത്തുന്നുണ്ട്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.