1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2018

സ്വന്തം ലേഖകന്‍: അമേരിക്കയിലെ കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയറെ വെടിവെച്ചു കൊന്ന പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുച്ചിബോട്‌ല കൊല്ലപ്പെട്ട കേസില്‍ മുന്‍ യു.എസ് നേവി ഉദ്യോഗസ്ഥന്‍ ആഡം പുരിന്‍ടണ്‍ കന്‍സാസാണ് കോടതി മുമ്പാകെ കുറ്റസമ്മതം നടത്തി. നേരത്തേ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു. വാദം കേള്‍ക്കലിനും ഹാജരായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം.

വര്‍ഗീയ വിദ്വേഷം മൂലം ഓസ്റ്റിന്‍സ് ബാറില്‍വെച്ച് പുരിന്‍ടണ്‍ നിരന്തരമായി ശ്രീനിവാസ് കുച്ചിബോട്‌ലയെ ശല്യപ്പെടുത്തുകയും ‘എന്റെ രാജ്യത്തുനിന്ന് പുറത്ത് പോ’ എന്ന് ഉറക്കെ ഒച്ചവെക്കുകയും ചെയ്തിരുന്നു. പിന്നീടാണ് വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചത്. സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ശ്രീനിവാസ് കുച്ചിബോട്‌ല പിന്നീട് ആശുപത്രിയില്‍ മരണപ്പെട്ടു.

കേസില്‍ കോടതി പ്രതിക്കെതിരെ കൊലപാതകകുറ്റം ചുമത്തി. എന്നാല്‍, 2017 നവംബറില്‍ നടന്ന പ്രാഥമിക വാദം കേള്‍ക്കലിന് ഇയാള്‍ ഹാജരായിരുന്നില്ല. കേസില്‍ കോടതി വിധിപറയാനിരിക്കെയാണ് ഇയാള്‍ കുറ്റസമ്മതം നടത്തുന്നത്. കുറ്റസമ്മതത്തെ സ്വാഗതം ചെയ്യുന്നെന്ന് കുച്ചിബോട്‌ലയുടെ ഭാര്യ സുനായന ഡുമല മാധ്യമങ്ങളോട് പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.