1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2017

സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട കന്‍സസ് വെടിവെപ്പ് തടയാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലറ്റിന് ടൈം മാഗസിന്റെ ആദരം; 2017 ലെ അഞ്ച് ടൈം ഹീറോകളില്‍ ഒരാള്‍. യു.എസിലെ കന്‍സസില്‍ നേവി ഉദ്യോഗസ്ഥന്‍ ഇന്ത്യക്കാരനു നേരെ വെടിയുതിര്‍ത്തപ്പോള്‍ അത് തടുക്കാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലറ്റ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. 2017ല്‍ പ്രതീക്ഷ നല്‍കിയ അഞ്ച് ഹീറോകളിലൊരാളായാണ് ഇയാന്‍ ഗ്രില്ലറ്റിനെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തത്.

ഫെബ്രുവരിയില്‍ കന്‍സസിലെ ഒരു ബാറില്‍ ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് അമേരിക്കന്‍ നേവിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തപ്പോള്‍ 24 കാരനായ ഗ്രില്ലറ്റ് തടയാന്‍ ശ്രമിച്ചിരുന്നു. വെടിവെപ്പില്‍ 32 കാരനായ ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുചിഭോട്‌ല കൊല്ലപ്പെടുകയും സഹപ്രവര്‍ത്തകന്‍ അലോക് മദസനിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തടയാന്‍ ശ്രമിച്ച ഗ്രില്ലറ്റിനും വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റു.

അന്ന് താന്‍ ഒന്നും ചെയ്തിരുന്നില്ലെങ്കില്‍ ഇന്ന് തനിക്ക് ഇതുപോലെ ജീവിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് ടൈം മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ഗ്രില്ലറ്റ് പറയുന്നു. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയുമാണ് തന്നെ ഇന്നും നിലനിര്‍ത്തുന്നത്. ജീവനോടെയിരിക്കാന്‍ സാധിച്ചതില്‍ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം അദ്ദേഹത്തെ യഥാര്‍ഥ അമേരിക്കന്‍ ഹീറോ ആയി ആദരിച്ചിരുന്നു. അദ്ദേഹത്തിന് കന്‍സസില്‍ വീടുവെക്കുന്നതിനായി ഫണ്ട് ശേഖരണവും നടത്തിയിരുന്നു.

ഗ്രില്ലറ്റിനെ കുടാതെ, അമേരിക്കയില്‍ ഹരികെയ്ന്‍ ചുഴലിക്കാറ്റ് ദുരന്തത്തിലെ ഇരകള്‍ക്ക് ഭക്ഷണം നല്‍കിയ ഷെഫ്, ചുഴലിക്കാറ്റിന്റെ ഇരയായ യുവതിയെയും കുഞ്ഞിനെയും പരിചരിച്ച ഹൂസ്റ്റണിലെ അയല്‍ക്കാര്‍, കന്നുകാലികളുടെ സംരക്ഷണ ചുമതലക്കിടെ തീപിടുത്തമുണ്ടായിട്ടും അവയെ ഉപേക്ഷിക്കാതിരുന്ന നായ എന്നിവരാണ് 2017 ലെ ഹീറോകളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്ത മറ്റുള്ളവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.