1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2018

സ്വന്തം ലേഖകന്‍: ജനപ്രിയ മദ്യ ബ്രാന്‍ഡായ ഓള്‍ഡ് മങ്കിന്റെ പിതാവ് കപില്‍ മോഹന്‍ (88) ഓര്‍മയായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

കരസേനയില്‍ ബ്രിഗേഡിയറായിരുന്ന കപില്‍ മോഹന്‍ 1954 ഡിസംബര്‍ 19 നാണ് ഓള്‍ഡ് മങ്ക് റം പുറത്തിറക്കുന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ ബ്രാന്‍ഡ് മദ്യപര്‍ക്കിടയില്‍ ശ്രദ്ധനേടി. കുറഞ്ഞ വിലയാണ് സ്വീകാര്യത നേടിക്കൊടുത്ത ഒരു ഘടകം.

ഏഷ്യയിലെതന്നെ മുന്‍നിര മദ്യനിര്‍മാണ കമ്പനിയായ മോഹന്‍ മീക്കിന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനും മനേജിങ് ഡയറക്ടറുമായിരുന്നു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറല്‍ ഡയറിന്റെ പിതാവ് എഡ്വേര്‍ഡ് ഡയര്‍ സ്ഥാപിച്ച മദ്യക്കമ്പനിയാണ് കപില്‍ മോഹന്‍ ഏറ്റെടുത്തത്. 1976 ലായിരുന്നു ഇത്. ഇന്ന് 400 കോടി രൂപ വിറ്റുവരവുള്ള കന്പനിയാണിത്.

ആര്‍തോസ് ബ്രൂവെറി ലിമിറ്റഡ്, മോഹന്‍ റോക്ക് സ്?പ്രിങ് വാട്ടര്‍ ബ്രൂവെറീസ് ലിമിറ്റഡ് എന്നീ മദ്യക്കമ്പനികളുടെയും മനേജിങ് ഡയറക്ടറായിരുന്നു. കപില്‍ മോഹനെ 2010ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള വിശിഷ്ടസേവാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പുഷ്പയാണ് ഭാര്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.