1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2019

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് നാലു ദിവസം കൂടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടെ 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ പതിമൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ശേഷം ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നരീക്ഷണ കേന്ദ്രം അറിയിച്ചത്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം. ഇത് അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യത ഉണ്ടെന്നും കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീവ്ര ന്യൂനമര്‍ദ്ദമായി മാറുന്നത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ അത് മഴ വീണ്ടും കനക്കാന്‍ കാരണമാകും.

23ാം തീയതിയോടു ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടുകൂടി മഴ ശക്തി പ്രാപിക്കാനാണ് സാധ്യത. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂന മര്‍ദ്ദമാണ് ഇന്നലെതൊട്ടുള്ള മഴയ്ക്ക് കാരണം. ന്യൂനമര്‍ദ്ദം വടക്കോട്ടു നീങ്ങുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. ഉച്ചയ്ക്ക് ശേഷം കനത്ത ഇടിയ്ക്കും സാധ്യതയുണ്ട്. മണക്കൂറില്‍ 45 മുതല്‍ 55 കീലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയും കാലാവസ്ഥ വിദഗ്ദർ പ്രവചിക്കുന്നു.

ഒക്‌ടോബർ 1 മുതൽ ഇന്നലെ വരെയുള്ള തുലാമഴക്കാലത്ത് സംസ്‌ഥാനത്ത് 18 ശതമാനം അധിക മഴ ലഭിച്ചിരിക്കുകയാണ്. 20 സെ.മീ. ലഭിക്കേണ്ട സ്‌ഥാനത്ത് 24 സെ.മീ. മഴ ലഭിച്ചുകഴിഞ്ഞു. കാലവർഷം 12 ശതമാനം അധികമാണ്. സംസ്‌ഥാനത്തെ മിക്ക അണക്കെട്ടുകളിലും നിലവിൽ 70 മുതൽ 90 ശതമാനം വരെ വെള്ളമുണ്ട്. ഇടുക്കിയിൽ ശേഷിയുടെ 71 ശതമാനവും ശബരിഗിരിയിൽ 70 ശതമാനവുമാണ് ജലനിരപ്പ്. അടുത്ത 10 ദിവസങ്ങളിൽ വരാനിരിക്കുന്ന മഴയുടെ ശക്‌തിയും തോതുമനുസരിച്ച് ചിലപ്പോൾ ഡാമുകളിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.