1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2023

സ്വന്തം ലേഖകൻ: യൽ മഡ്രിഡിൽ നിന്ന് വിടവാങ്ങാൻ തീരുമാനിച്ച ഫ്രാൻസിന്റെ സൂപ്പർ താരം കരീം ബെൻസേമ സൗദി ക്ലബിലേക്ക്. ജിദ്ദയിലെ അല്‍ ഇത്തിഹാദ് ക്ലബില്‍ ചേരാനാണ് സാധ്യതയെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റയലിന്റെ ക്യാപ്റ്റനായിരുന്നു ബെന്‍സേമ. ക്ലബിനായി ബെന്‍സേമയുടെ അവസാന മത്സരം ഇന്ന് നടക്കും. ‘നമ്മുടെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളായ ബെൻസേമയോട് നന്ദിയും സ്‌നേഹവും കാണിക്കാൻ മാഡ്രിഡ് ആഗ്രഹിക്കുന്നുവെന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

ബെൻസേമ മാഡ്രിഡിൽ ഉണ്ടാകുമെന്നതിൽ സംശയമില്ലെന്ന് മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി ശനിയാഴ്ച പറഞ്ഞതിന് പിന്നാലെയാണ് വിടവാങ്ങൽ പ്രഖ്യാപനം.

സൗദി അറേബ്യയിലേക്ക് പോകാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ ബെൻസേമയോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും നിങ്ങൾ ഓൺലൈനിൽ വായിക്കുന്നതെല്ലാം യാഥാർഥ്യമല്ല എന്നായിരുന്നു മറുപടി.

ലോക ഫുട്‌ബോള്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി റിയാദിലെ അല്‍ ഹിലാല്‍ ക്ലബ്ബുമായി ഉടന്‍ ട്രാന്‍സ്ഫര്‍ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്. സൗദി ഗസറ്റ് ദിനപ്പത്രമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനായി നിലവില്‍ ഫ്രഞ്ച് തലസ്ഥാനത്ത് എത്തിയിട്ടുള്ള സൗദി ക്ലബ് അധികൃതരുടെ സാന്നിധ്യത്തില്‍ ചരിത്രപരമായ കരാറിന്റെ ഒപ്പ് വയ്ക്കും പാരീസില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയില്‍ നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട മെസ്സിയുടെ ഔപചാരിക പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളിലാണ് സൗദി ക്ലബ്ബുമായി കരാര്‍ ഒപ്പിടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസ്സി, പാരിസില്‍ വച്ച് കരാര്‍ ഒപ്പുവച്ച് 48 മണിക്കൂറിനകം സൗദി തലസ്ഥാനത്ത് എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിനു വേണ്ടിയാണിത്.

റിയാദില്‍ വച്ചാല്‍ താന്‍ അല്‍ ഹിലാലിലേക്ക് ചേക്കേറുകയാണെന്ന കാര്യം മെസ്സി ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതേസമയം, സൗദി ക്ലബ്ബുമായുള്ള കരാറിന്റെ മൂല്യവും താരത്തിന്റെ ശമ്പളവും ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി ഗസറ്റ് ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.