1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2018

സ്വന്തം ലേഖകന്‍: കാള്‍ മാര്‍ക്‌സിന്റെ 200 മത് ജന്മദിനം ആഘോഷമാക്കി ജര്‍മനിയും ചൈനയും. ശനിയാഴ്ചയായിരുന്ന 1818 മേയ് അഞ്ചിന് ജര്‍മനിയിലെ ട്രിയറില്‍ ജനിച്ച മാര്‍ക്‌സിന്റെ പിറന്നാള്‍. ആഘോഷങ്ങളുടെ ഭാഗമായി ജര്‍മനിയിലെ ട്രിയറില്‍ ചൈന നിര്‍മിച്ച മാര്‍ക്‌സിന്റെ കൂറ്റന്‍ വെങ്കലപ്രതിമ അനാവരണം ചെയ്തു.

ചൈനീസ് കലാകാരന്‍ വു വീഷാന്‍ ആണ് 18 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചത്. 2.3 ടണ്‍ വെങ്കലമാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. അനാവരണ ചടങ്ങില്‍ യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കാര്‍, ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റ് നേതാവ് ആന്‍ഡ്രിയ എന്നിവര്‍ പങ്കെടുത്തു. ജര്‍മനിക്ക് ചൈനയുടെ സമ്മാനം കൂടിയാണീ പ്രതിമ.

നേരത്തേ, മാര്‍ക്‌സിന്റെ ജന്മദിനാഘോത്തിന്റെ ഭാഗമായി ട്രാഫിക് ലൈറ്റുകള്‍ക്കും മാറ്റം വരുത്തിയിരുന്നു ട്രിയര്‍ നഗരം. ലൈറ്റുകള്‍ തെളിയുമ്പോള്‍ മാര്‍ക്‌സ് നടക്കുന്നതും കൈവിരിച്ച് നടക്കുന്നതുമായ ചിത്രങ്ങള്‍ സിഗ്‌നലില്‍ തെളിയിച്ചായിരുന്നു പരിഷ്‌കാരം. ആഘോഷത്തിന്റെ ഭാഗമായി മാര്‍ക്‌സിന്റെ ചിത്രം പതിച്ച പൂജ്യമെന്ന് രേഖപ്പെടുത്തിയ യൂറോ നോട്ടുകള്‍ മൂന്നു രൂപക്ക് വില്‍ക്കും.

ചൈനയില്‍ ഉദ്യോഗസ്ഥര്‍ മാര്‍ക്‌സിസത്തിന്റെ സത്ത ഉള്‍ക്കൊള്ളണമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് ആഹ്വാനം ചെയ്തു. മാര്‍ക്‌സ് ആണ് ശരിയെന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും ചൈന ഇറക്കുന്നുണ്ട്. പാര്‍ട്ടി അനുയായികള്‍ മാര്‍ക്‌സിന്റെ പുസ്തകങ്ങള്‍ വായിച്ച് ആ തത്ത്വങ്ങളെ ആഴത്തില്‍ പഠിക്കണം. കാള്‍ മാര്‍ക്‌സിന്റെ രാഷ്ട്രീയ തത്ത്വങ്ങള്‍ പിന്തുടരാനുള്ള ചൈനയുടെ തീരുമാനം ശരിയെന്ന് തെളിഞ്ഞതായും ഷി ജിന്‍പിങ് പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.