1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2018

സ്വന്തം ലേഖകന്‍: കാള്‍ മാര്‍ക്‌സിന്റെ കൈയ്യക്ഷരത്തിനു കിട്ടിയത് മൂന്നരക്കോടി രൂപ. ലോക പ്രശസ്തമായ മൂലധനത്തിന്റെ ആദ്യ കരടിന്റെ ഒരു കയ്യെഴുത്തുതാളാണ് 5.23 ലക്ഷം ഡോളറിനു (ഏകദേശം 3.57 കോടി രൂപ) ലേലത്തില്‍ പോയത്.

ലണ്ടനില്‍ 1850നും 1853നുമിടെ എഴുതിയ ആദ്യ കരടുപ്രതിയില്‍ 1250 താളുകളുണ്ട്. അതിലൊന്നാണു ചൈനീസ് വ്യവസായി ഫെങ് ലൂന്‍ ലേലത്തില്‍ വാങ്ങിയത്. മൂലധനം എഴുതുമ്പോള്‍ മാര്‍ക്‌സ് വിശകലനം ചെയ്ത ജയിംസ് വില്യം ഗില്‍ബര്‍ട്ടിന്റെ ‘പ്രാക്ടിക്കല്‍ ട്രീറ്റീസ് ഓണ്‍ ബാങ്കിങ്’ ലേലം ചെയ്ത പേജില്‍ പരാമര്‍ശിക്കുന്നുണ്ട്.

മാര്‍ക്‌സിനൊപ്പം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയ ഏംഗല്‍സിന്റെ ഒരു കയ്യെഴുത്തും ഇതേ ലേലത്തില്‍ 16.7 ലക്ഷം യൂവാനു (1.78 കോടി രൂപ) വിറ്റുതായും അധികൃതര്‍ അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.