1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2018

സ്വന്തം ലേഖകന്‍: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ചാക്കിടല്‍ ഭീതി വിട്ടൊഴിയാതെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യം; വന്‍ പ്രതിഷേധത്തിന് ബിജെപി. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ്കുമാറാണ് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിന് നല്‍കും. വിധാന്‍ സൗധയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകുന്നേരം 4.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

34 മന്ത്രിമാരില്‍ 22 കോണ്‍ഗ്രസ് മന്ത്രിമാരും മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ ജനതാദളിനും വീതംവെച്ചു. ബുധനാഴ്ച മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം സത്യപ്രതിജ്ഞ ചെയ്യാനും മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് വിശ്വാസവോട്ടെടുപ്പിനു ശേഷം നടത്താനുമാണ് തീരുമാനം. ബാക്കിയുള്ള മന്ത്രിമാെ?യും വകുപ്പുകളും വൈകാതെ ചേരുന്ന കോഓഡിനേഷന്‍ കമ്മിറ്റിയോഗത്തില്‍ തീരുമാനിക്കും.

സത്യപ്രതിജ്ഞയോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ വന്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. പാര്‍ട്ടി വക്താവ് എസ്.ശാന്താറാമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. കോണ്‍ഗ്രസ്, ജെഡിഎസ് അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങളുടെ വിധിയെഴുത്തിനെ ഹൈജാക്ക് ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ശാന്താറാം അറിയിച്ചു. ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന പ്രതിഷേധ പരിപാടികള്‍ ബി.എസ്.യെദിയൂരപ്പ ഉദ്ഘാടനം ചെയ്യും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.