1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2018

സ്വന്തം ലേഖകന്‍: ഭൂരിപക്ഷമില്ല; വിശ്വാസവോട്ടിനു തൊട്ടുമുമ്പ് യെദ്യൂരപ്പയുടെ രാജി; കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ ക്ഷണിച്ചെന്ന് എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. ഗവര്‍ണര്‍ വാജുഭായ് വാലയെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബുധനാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്നാണ് സൂചന.

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം കര്‍ണാടകയില്‍ അധികാരത്തിലേറുന്നത്. പ്രതിപക്ഷത്തെ പ്രമുഖ ദേശീയ നേതാക്കള്‍ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മായാവതി, മമത ബാനര്‍ജി, തുടങ്ങിയവരെ ക്ഷണിക്കുമെന്ന് കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിശ്വാസ വോട്ട് നേടാനാകില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് രണ്ട് ദിവസം നീണ്ട മുഖ്യമന്ത്രി പദവി ബിഎസ് യെദ്യൂരപ്പ രാജിവെച്ചത്. തങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷ എംഎല്‍എമാരെ വലവീശിപ്പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നാണ് സൂചനകള്‍. നിയമസഭയില്‍ വികാരാധീനനായി നടത്തിയ പ്രസംഗത്തിനു ശേഷമാണു യെദ്യൂയൂരപ്പ രാജി പ്രഖ്യാപിച്ചത്.

‘കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഞാന്‍ കര്‍ണാടകയില്‍ ഉടനീളം സഞ്ചരിച്ചു. ജനങ്ങള്‍ നല്‍കിയ പിന്തുണയും സ്‌നേഹവും മറക്കാന്‍ കഴിയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് 104 സീറ്റ് നല്‍കി അനുഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്. എപ്പോഴെങ്കിലും തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കണ്ടിട്ടുണ്ടോ? ഞാന്‍ പാര്‍ട്ടി പ്രസിഡന്റായത് 2016ലാണ്. കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണു ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. ആറര കോടി ജനങ്ങള്‍ പിന്തുണച്ചത് ബിജെപിയെ ആണ്. കോണ്‍ഗ്രസിനും ജെഡിഎസിനും ജനാധിപത്യത്തില്‍ വിശ്വാസമില്ല,’ യെദ്യൂയൂരപ്പ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പിനു മുമ്പു ഭൂരിപക്ഷം ഉറപ്പായില്ലെങ്കില്‍ മാന്യമായി രാജിവയ്ക്കണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യെഡിയൂരപ്പയ്ക്കും കര്‍ണാടക ഘടകത്തിനും മുന്നറിയിപ്പു നല്‍കിയിരുന്നു. ആര്‍എസ്എസ് നേതൃത്വത്തിനും കര്‍ണാടകയില്‍ നടന്ന കുതിരക്കച്ചവടത്തോടു താല്‍പര്യം ഇല്ലായിരുന്നു. നിലവില്‍ 104 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ 111 എംഎല്‍എമാരുടെ പിന്തുണ വേണം. രണ്ട് സ്വതന്ത്രര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയത്. എന്നാല്‍ ഭൂരിപക്ഷത്തിന് പിന്നെയും അഞ്ച് അംഗങ്ങള്‍ കൂടി വേണമെന്നതാണ് ബിജെപിയ്ക്ക് തിരിച്ചടിയായത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.