1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2018

സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ബിബിസിയുടെ പേരില്‍ വ്യാജ അഭിപ്രായ സര്‍വേ പ്രചരണം; ഞങ്ങളുടെ സര്‍വേ ഇങ്ങനെയല്ലെന്ന് ബിബിസി; നാണംകെട്ട് ബിജെപി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സര്‍വേ ഫലം എന്നതായിരുന്നു വ്യാജ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു സര്‍വേയും നടത്തിയിട്ടില്ലെന്നും ചാനലിന്റെ പേരില്‍ അസത്യ പ്രചാരണമാണു നടക്കുന്നതെന്നും ബിബിസി ട്വീറ്റ് ചെയ്തു.

ഇതോടെ വാര്‍ത്ത പ്രചരിപ്പിച്ച ബിജെപി പ്രതിരോധത്തിലായി. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ബിബിസിയുടെ ഔദ്യോഗീക വിശദീകരണം. ഇന്ത്യയില്‍ തങ്ങള്‍ ഒരു തിരഞ്ഞെടുപ്പിലും അഭിപ്രായ സര്‍വ്വേ നടത്താറില്ലെന്നും തങ്ങളുടെ പേരില്‍ ബിജെപി നടത്തുന്ന പ്രചരണം വ്യാജമാണെന്നും ബിബിസി ഔദ്യോഗികമായി അറിയിച്ചു.

ജനതാ കീ ബാത് സര്‍വേ കര്‍ണാടകയില്‍ ബിജെപിക്കു മികച്ച വിജയം പ്രവചിക്കുന്നു എന്ന തലക്കെട്ടോടെയാണു പ്രചാരണം. 10.2 ലക്ഷം വോട്ടര്‍മാരില്‍ നടത്തിയ സര്‍വേ പ്രകാരം ബിജെപി 135 സീറ്റുകളോടെ ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നുമാണു പ്രവചനം. ജനതാള്‍ എസ് (ജെഡിഎസ്) 45 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന് 35 സീറ്റ് മാത്രം. മറ്റുളളവര്‍ക്ക് 19 സീറ്റ് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. ബിബിസിയുടെ സര്‍വേ ആണെന്നു കരുതി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണമാണു ലഭിക്കുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.