1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2018

സ്വന്തം ലേഖകന്‍: മോദിയോ രാഹുലോ? കനത്ത സുരക്ഷയില്‍ കര്‍ണാടക പോളിംഗ് ബൂത്തിലേക്ക്. ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചരണ കോലാഹലങ്ങള്‍ക്കും വാക്ക്‌പോരുകള്‍ക്കും വിരാമമിട്ടുകൊണ്ട് കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും അരയും തലയും മുറുക്കി രംഗത്തുള്ള തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയം ഏറെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രതീക്ഷ കൈവിടാതെ ജെഡിഎസും പിന്നാലെയുണ്ട്.

രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റിവച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബംഗളൂരുവിലെ ഫ്‌ലാറ്റില്‍നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് 28 ലേക്ക് മാറ്റിയിരിക്കുകയാണ്. ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രചരണത്തിനിടെ മരിച്ചതിനാല്‍ ആ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

4.96 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. 2600 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 55,600 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. ഒന്നര ലക്ഷത്തിലേറെ വോട്ടിങ് യന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്നരലക്ഷത്തിലേറെ പോളിങ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ഒന്നര ലക്ഷം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. മെയ് 15നാണ് ഫലമറിയാം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.