1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2018

സ്വന്തം ലേഖകന്‍: കര്‍ണാടക തെരഞ്ഞെടുപ്പ്; സുപ്രീം കോടതിയില്‍ അര്‍ധരാത്രിയില്‍ നിയമയുദ്ധം; യെദിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീം കോടതി; സത്യപ്രതിജ്ഞ ഇന്ന് രാവിലെ. യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാകില്ല. നിശ്ചയിച്ചതുപോലെ ഇന്ന് രാവിലെ ഒമ്പതിന് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി നാളെ രാവിലെ 10.30 ന് വീണ്ടും പരിഗണിക്കും.

ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഗവര്‍ണറുടെ ഉത്തരവ് കോടതിക്ക് മരവിപ്പിക്കാന്‍ സാധിക്കില്ല. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ബി.ജെപി.യോട് ആവശ്യപ്പെട്ടു. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.കോടതിയുടെ നിലപാട് വാക്കാല്‍ വ്യക്തമാക്കിയിട്ടേയുള്ളു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി തീരുമാനമെടുത്തത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതില്‍നിന്ന് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ അടിയന്തിര ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടടുക്കുമ്പോഴും ചൂടേറിയ വാദങ്ങളാണ് രാജ്യ തലസ്ഥാനത്ത് സുപ്രീം കോടതിയില്‍ അരങ്ങേറിയത്. ജസ്റ്റിസുമാരായ സിക്രി, അശോക്ഭൂഷണ്‍, ബോബ്‌ടെ എന്നീ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാലഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുകയായിരുന്നു.

സുപ്രീം കോടതിയുടെ അനുകൂല വിധി വന്നതോടെ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. അധികം ആഘോഷ പ്രകടനങ്ങള്‍ ഇല്ലാതെയാണ് ബി.ജെ.പി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. കര്‍ണാടകയില്‍ വന്‍ ആഘോഷ പരിപാടികള്‍ക്ക് പദ്ധതിയിട്ട ബി.ജെ.പി പ്രവര്‍ത്തകര്‍ തണുപ്പന്‍ മട്ടിലാണ് സത്യപ്രതിജ്ഞയെ കാണുന്നത്. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറും. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.