1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2018

സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ കല്ലുകടി; കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ വകുപ്പ് വിഭജനത്തില്‍ ധാരണയായില്ല. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ ചര്‍ച്ച തുടരുകയാണ്. ദേശീയ നേതാക്കളുമായി കുമാരസ്വാമി നടത്തുന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുന്ന സാഹചര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമാകുമെന്നാണു പ്രതീക്ഷയെന്ന് കുമാരസ്വാമി വ്യക്തമാക്കി.

അതിനിടെ സംസ്ഥാനത്തെ കര്‍ഷകരുടെ കടം ഒരാഴ്ചയ്ക്കകം എഴുതിത്തള്ളിയില്ലെങ്കില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ മുന്നറിയിപ്ന് നല്‍കി. ‘53,000 കോടി രൂപ വരുന്ന കാര്‍ഷിക കടം എഴുതിത്തള്ളിയില്ലെങ്കില്‍ രാജി വയ്ക്കുമെന്നാണ് കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞത്. ഒരാഴ്ചയാണ് അദ്ദേഹം ഇതിനു സമയം ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഞങ്ങള്‍ കാത്തിരിക്കും. അതിനു ശേഷം പ്രക്ഷോഭവുമായി ബിജെപി രംഗത്തിറങ്ങും,’ യെദിയൂരപ്പ വ്യക്തമാക്കി.

കുമാരസ്വാമി സര്‍ക്കാര്‍ അധികം വൈകാതെ വീഴുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി മുരളിധര്‍ റാവു പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് കഴിഞ്ഞ് അഞ്ചു ദിവസമായിട്ടും മന്ത്രിസഭ രൂപീകരിക്കാത്തതിലും ബിജെപി കുമാരസ്വാമിയെ കുറ്റപ്പെടുത്തി. വകുപ്പുവിഭജനം സംബന്ധിച്ച് ‘ഡല്‍ഹി നാടക’മാണ് ഇപ്പോള്‍ നടക്കുന്നതെന്നും യെദിയൂരപ്പ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.