1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2021

സ്വന്തം ലേഖകൻ: കേ​ര​ള​ത്തി​ലേ​ക്കു​ള്ള റോ​ഡു​ക​ള്‍ അ​ട​ച്ച് ക​ര്‍​ണാ​ട​ക. കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​നം ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന പാ​ത​യ​ട​ക്ക​മു​ള്ള അ​തി​ര്‍​ത്തി റോ​ഡു​ക​ളാ​ണ് ക​ര്‍​ണാ​ട​ക അ​ട​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ലെ ത​ല​പ്പാ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ല് ഇ​ട​ങ്ങ​ളി​ല്‍ അ​തി​ര്‍​ത്തി ക​ട​ക്കു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി.

കേ​ന്ദ്ര​ത്തി​ന്‍റെ അ​ണ്‍​ലോ​ക്ക് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ക​ർ​ണാ​ട​ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ അ​തി​ർ​ത്തി​യി​ൽ ഒ​രു​വി​ഭാ​ഗം പ്ര​തി​ഷേ​ധി​ച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ഡൗണ്‍ അടക്കം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അടുത്ത രണ്ടാഴ്ചയും ഉയര്‍ന്നുനിന്നാല്‍ ലോക്ഡൗണിലേക്ക് കടക്കും. അത് ഒഴിവാക്കാന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

ലോക്ഡൗണ്‍ വേണമോ എന്നതില്‍ അടുത്ത എട്ട് ദിവസം കഴിഞ്ഞ് തീരുമാനമെടുക്കും. ഒഴിവാക്കണമെങ്കില്‍ മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള സുരക്ഷ സ്വീകരിക്കണം. ലോക്ഡൗണ്‍ വേണമെന്നുണ്ടെങ്കില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. കോവിഡിന്റെ അടുത്ത തരംഗം വരുമോഎന്നത് രണ്ടാഴ്ചയ്ക്കുള്ളില്‍ വ്യക്തമാകുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.

മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര മാറി. നേരത്തെ 2000-2500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മൂന്നിരട്ടി രോഗികളാണുള്ളത്.

അതിനിടെ, മഹാരാഷ്ട്ര ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ഛഗന്‍ ഭുജ്ബാലിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിക്കുന്ന മന്ത്രിസഭയിലെ ഏഴാമനാണ് ഛഗന്‍. അനില്‍ ദേശ്മുഖ്, രാജേന്ദ്ര സിംഗ്‌നെ, ജയന്ത് പട്ടീല്‍, രാജേഷ് തോപെ, സത്‌ജെ പട്ടീല്‍, ബച്ചു കഡു എന്നിവര്‍ക്ക് ഈ മാസം ആദ്യ കൊവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഉപമുഖ്യമന്ത്രി അജിത് പവാര്‍ അടക്കം 12 മന്ത്രിമാര്‍ക്കാണ് രോഗം ബാധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.