സ്വന്തം ലേഖകന്‍: കശ്മീരില്‍ മന്ത്രിസഭ പിരിച്ചുവിട്ട നടപടി വിവാദമാകുന്നു; പിഡിപിയ്ക്ക് പാക് ബന്ധമെന്ന് ബിജെപി; രൂക്ഷമായി പ്രതികരിച്ച് ഒമര്‍ അബ്ദുള്ള. ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര്. ബിജെപി നേതാവ് റാം മാധവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും തമ്മിലാണ് ട്വീറ്ററില്‍ ഏറ്റുമുട്ടിയത്.
മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറായത് പാക് നിര്‍ദ്ദേശ പ്രകാരമാണെന്ന റാം മാധവിന്റെ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. റാം മാധവിന്റെ ട്വീറ്റിനെതിരെ ഒമര്‍ അബ്ദുള്ള രംഗത്ത് വന്നു. ആരോപണം തെളിയിക്കാന്‍ റാം മാധവിനെ ഒമര്‍ വെല്ലുവിളിച്ചു. തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ മാപ്പുപറയണമെന്നും ഒമര്‍ തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിന് മറുപടിയായി താന്‍ ഒമറിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്തിട്ടില്ലെന്നും ഒമറിനെ കുറ്റക്കാരനായി ചിത്രീകരിച്ചില്ലെന്നുമാണ് റാം മാധവി മറുപടി നല്‍കിയത്. ധൃതിപിടിച്ച് പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ പരാമര്‍ശത്തിന് കാരണമെന്നും റാം മാധവ് മറുപടി ട്വീറ്റില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല