1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2020

സ്വന്തം ലേഖകൻ: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്തുകളഞ്ഞ നടപടി ഇന്ത്യ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് ഐക്യകണ്ഠേന പ്രമേയം പാസാക്കി. പാക് നാഷണല്‍ അസംബ്ലി(അധോസഭ)യാണ് പ്രമേയം പാസാക്കിയത്. ഫെബ്രുവരി അഞ്ച് കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാനും തീരുമാനമായി. ഓഗസ്റ്റ് അഞ്ച്, ഒക്ടോബര്‍ 31 തീയതികളില്‍

ഇന്ത്യ നടപ്പാക്കിയ നിയമം പിന്‍വലിക്കുകയും കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് കൊട്ടിയടച്ച അവസ്ഥ ഒഴിവാക്കണമെന്നും പാര്‍ലമെന്‍റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സംഘടനകളെ കശ്മീരില്‍ പ്രവര്‍ത്തിക്കാനനുവദിക്കുക, അന്താരാഷ്ട്ര മാധ്യമങ്ങളെ പ്രവര്‍ത്തിക്കാനനുവദിക്കുക, ജനപ്രതിനിധികളെ കടത്തിവിടുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയം ഉന്നയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളെ പ്രവേശിപ്പിച്ചാല്‍ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തുവരുമെന്നും പ്രമേയത്തില്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ പ്രത്യേക ഉച്ചകോടി വിളിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.

കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി, സംസ്ഥാനത്തെ വിഭജിച്ചത് പാകിസ്ഥാന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണു. വിഷയം അന്താരാഷ്ട്ര വേദികളിലെത്തിച്ച് ഇന്ത്യക്കെതിരെ സമ്മര്‍ദ്ദം ചെലുത്താനും പാകിസ്ഥാന്‍ ശ്രമിച്ചു. ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതാണ് ഒടുവിലത്തെ നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.