1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2018

സ്വന്തം ലേഖകന്‍: കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കസാഖ്താന്‍; 2000 ത്തോളം പീഡകരെ ഷണ്ഡീകരിക്കും. ഇത്തരം കേസുകളില്‍ പ്രതികളായവരെ നിര്‍ബന്ധിത ഷണ്ഡീകരണത്തിന് വിധേയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി 2000 കുത്തിവെപ്പിനുള്ള ഫണ്ടിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

37,200 ഓസ്‌ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 19 ലക്ഷം രൂപ) ഫണ്ടിനാണ് കസാഖ്‌സ്താന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് അംഗീകാരം നല്‍കിയത്. ബാല ലൈംഗികപീഡന കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കാനുള്ള നിയമം കസാഖ്‌സ്താന്‍ ഈ വര്‍ഷമാദ്യം പാസാക്കിയിരുന്നു.

നിലവിലെ കോടതിയുത്തരവ് പ്രകാരം നിര്‍ബന്ധിത ഷണ്ഡീകരണം നടപ്പാക്കാനുള്ള ഒരു കേസാണുള്ളത്. 2016 ഏപ്രിലില്‍ ബാലലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ തുര്‍കിസ്താന്‍ മേഖലയില്‍നിന്നുള്ളയാളെയാണ് ആദ്യം ഇതിന് വിധേയനാക്കുക. കസാഖ്‌സ്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇയാള്‍ക്ക് കുത്തിവെപ്പ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ബാലലൈംഗിക പീഡനക്കേസുകളില്‍ 20 വര്‍ഷംവരെ തടവുശിക്ഷയാണ് കസാഖ്‌സ്താന്‍ നല്‍കുന്നത്. 2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ രാജ്യത്ത് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസുകള്‍ ഇരട്ടിയായതായി കസാഖ്‌സ്താന്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് പീഡകര്‍ക്കെതിരെ കടുത്ത നടപടിക്ക് കസാഖ് സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.