1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2019

സ്വന്തം ലേഖകൻ: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ മികച്ച പോളിങ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശക്തമായ മത്സരം നടക്കുന്ന കോന്നിയില്‍ 62.38 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്‌. അരൂരില്‍ 68.5 ശതമാനം, മഞ്ചേശ്വരത്ത് 60.25 ശതമാനം, വട്ടിയൂര്‍ക്കാവില്‍ 58 ശതമാനം എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ശക്തമായ മഴയും വെള്ളപ്പൊക്കവും ബാധിച്ച എറണാകുളം മണ്ഡലത്തില്‍ പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. പോളിങ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ 47.3 ശതമാനം വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്.

ഉപതിരഞ്ഞെടുപ്പിലെ പോളിങ് അവസാന മണിക്കൂറിലേക്ക് കടന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ്. രാവിലെ കനത്ത മഴയെ തുടർന്ന് മന്ദഗതിയിലായ പോളിങ് ഉച്ചയോടെ ത്വരിതഗതിയിലായി. ഉച്ചയോടെ മഴ മാറിയതാണ് വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്താൻ കാരണം. വൈകീട്ട് ആറുവരെയാണ് പോളിങ്.

അതിനിടെ എറണാകുളം മണ്ഡലത്തിൽ പോളിങ് സമയം രണ്ടു മണിക്കൂർ കൂടി നീട്ടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കനത്ത മഴയും വെള്ളക്കെട്ടും കാരണം വോട്ടർമാർക്ക് എത്തിച്ചേരാൻ ബുദ്ധമുട്ടുണ്ടെന്നും വോട്ടർമാർക്ക് പ്രവേശിക്കാൻ കഴിയാത്ത ബൂത്തുകളിൽ റീ പോളിങ് വേണമെന്ന് വി.ഡി.സതീശൻ എംഎൽഎ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.