1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2022

സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി. ചൊവ്വാഴ് വൈകിട്ട് നോർവേയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ബി. ബാലഭാസ്കര്‍ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയുടെ ഭാര്യ കമലയും കൊച്ചുമകനും സംഘത്തിലുണ്ട്. ബുധനാഴ്ച നോർവേ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

നോർവേയിലെ വ്യാപാര സമൂഹവുമായും സംവദിയ്ക്കും. പുലര്‍ച്ചെ 3.55 നുള്ള വിമാനത്തില്‍ കൊച്ചിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്. നോര്‍വേയില്‍ നിന്നും യുകെയിലേക്ക് മുഖ്യമന്ത്രിയും സംഘവും തിരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം തേടുകയുമാണ് സന്ദര്‍ശന ലക്ഷ്യം.

ഒക്ടോബര്‍ രണ്ടിനു ഫിൻലൻഡു വഴി ആരംഭിക്കേണ്ടിയിരുന്ന യാത്ര സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ശനിയാഴ്ച ലണ്ടനിലെത്തും.

അതിനിടെ ഒക്ടോബർ 9ന് നടക്കുന്ന ലോക കേരളസഭ യുകെ–യൂറോപ്പ് മേഖലാസമ്മേളനത്തിനും അതിനോടനുബന്ധിച്ചു നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തിനുമുള്ള ഒരുക്കങ്ങൾ ലണ്ടനിൽ അവസാനഘട്ടത്തിൽ. രാവിലെ ഒൻപതു മണിക്ക് ആരംഭിക്കുന്ന ലോക കേരളസഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യുകെയിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട നൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും യോഗത്തിൽ ചർച്ചചെയ്യപ്പെടും.

കാലത്തിനനുസരിച്ചു കേരളത്തെ ആധുനികവത്കരിക്കുവാനും വികസിപ്പിച്ചും പുരോഗതിയിലേക്കു നയിക്കുവാനും വൈഞ്ജാനിക സമൂഹം കെട്ടിപ്പടുക്കുവാനും പ്രവാസികൾക്കു എന്തൊക്കെ സംഭാവനകൾ ചെയ്യാനാവും എന്നതിൽ പ്രതിനിധികൾ ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കും.

മുഖ്യമന്ത്രിയെക്കൂടാതെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, നോർക്ക റസിഡൻസ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ്, നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, മറ്റു നോർക്ക പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ ചർച്ചകളിൽ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിനു ശേഷം വൈകുന്നേരം നാലു മണിക്ക് നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രവാസികളെ അഭിസംബോധന ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.