1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5692 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,915 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,20,539 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,03,65,859 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പത്തനംതിട്ട – 694
എറണാകുളം – 632
കോഴിക്കോട് – 614
കൊല്ലം – 579
മലപ്പുറം – 413
കോട്ടയം – 383
തൃശൂര്‍ – 375
ആലപ്പുഴ – 342
തിരുവനന്തപുരം – 293
കണ്ണൂര്‍ – 251
പാലക്കാട് – 227
ഇടുക്കി – 196
വയനാട് – 180
കാസര്‍ഗോഡ് – 102

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3936 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4783 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. പത്തനംതിട്ട 645, എറണാകുളം 575, കോഴിക്കോട് 596, കൊല്ലം 570, മലപ്പുറം 384, കോട്ടയം 348, തൃശൂര്‍ 372, ആലപ്പുഴ 335, തിരുവനന്തപുരം 196, കണ്ണൂര്‍ 198, പാലക്കാട് 125, ഇടുക്കി 183, വയനാട് 165, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം 5, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് 3 വീതം, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കോട്ടയം തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം 400, കൊല്ലം 306, പത്തനംതിട്ട 452, ആലപ്പുഴ 423, കോട്ടയം 502, ഇടുക്കി 481, എറണാകുളം 669, തൃശൂര്‍ 373, പാലക്കാട് 142, മലപ്പുറം 589, കോഴിക്കോട് 666, വയനാട് 308, കണ്ണൂര്‍ 332, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,185 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,803 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,382 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1128 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 455 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് വിലക്ക്.

വിമാന മാർഗമോ ട്രെയിന് മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും.

വിമാനത്താവളത്തിൽ സ്വന്തം ചിലവിൽ ആര്‍ടിപിസിആര്‍ പരിശോധനയും റെയിൽവേ സ്റ്റേഷനിൽ ആന്റി ബോഡി പരിശോധനയുമാണ് നടത്തുക. നേരത്തെ ഗുജറാത്ത്, ഗോവ. ദില്ലി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.