1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 5439 പേർ രോഗമുക്തി നേടി. ഇതോടെ 60,761 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,46,910 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4016 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4479 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 340 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, തൃശൂര്‍, പാലക്കാട് 3 വീതം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, വയനാട് 2 വീതം, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64

കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,01,894 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍ഗോഡ് 126, ഇടുക്കി 66 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 626, കൊല്ലം 540, പത്തനംതിട്ട 491, തൃശൂര്‍ 491, കോട്ടയം 431, കോഴിക്കോട് 407, ആലപ്പുഴ 361, തിരുവനന്തപുരം 250, മലപ്പുറം 322, പാലക്കാട് 118, കണ്ണൂര്‍ 143, വയനാട് 131, കാസര്‍ഗോഡ് 109, ഇടുക്കി 58 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 368, കൊല്ലം 331, പത്തനംതിട്ട 589, ആലപ്പുഴ 214, കോട്ടയം 699, ഇടുക്കി 113, എറണാകുളം 486, തൃശൂര്‍ 494, പാലക്കാട് 185, മലപ്പുറം 570, കോഴിക്കോട് 866, വയനാട് 150, കണ്ണൂര്‍ 267, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

2,53,595 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,53,595 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,44,085 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1071 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകൾ

ചൊവ്വാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 430 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കേരളത്തിൽ ആരോഗ്യ സംവിധാനം കാര്യക്ഷമമായതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് മുഖ്യ മന്ത്രി

ഇന്ത്യയിൽ 21 കേസുണ്ടാവുമ്പോൾ ഒരു കേസാണ് അതിൽ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് സീറോ പ്രിവലസ് പഠനം വ്യക്തമാക്കുന്നതെന്നും എന്നാൽ കേരളത്തിൽ ഇത് മൂന്നിൽ ഒന്ന് രീതിയിൽ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കണക്ക് കാണിക്കുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവിനെയും ഇവിടെ നടപ്പിലാക്കുന്ന സർവേലൻസിന്റെയും കാര്യക്ഷമതയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ 21 കേസുണ്ടാവുമ്പോൾ ഒരു കേസാണ് അതിൽ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും എന്നാൽ കേരളത്തിൽ ഇത് മൂന്നിൽ ഒന്ന് രീതിയിൽ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കണക്ക് കാണിക്കുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവിനെയും ഇവിടെ നടപ്പിലാക്കുന്ന സർവേലൻസിന്റെയും കാര്യക്ഷമതയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർണാടകയിൽ 27 കേസ് ഉണ്ടാവുമ്പോഴാണ് ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തമിഴ്നാട്ടിൽ 24 കേസുണ്ടാവുമ്പോഴാണ് ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്ന എന്ന തോന്നലുണ്ടാവാൻ കാരണം എന്തെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്ക, ബ്രസീൽ കൊവിഡ് വകഭേദങ്ങളും ഇന്ത്യയില്‍

ഇന്ത്യയിൽ കൊറോണ വൈറസിന്റെ മൂന്നു വകഭേദം ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. യുകെ കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീൽ വകഭേദങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. യുകെയിൽനിന്നു വന്ന 187 പേർക്കും, ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന നാല് പേർക്കും ബ്രസീലിൽനിന്നു വന്ന ഒരാൾക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇവരുമായി സമ്പർക്കം വന്ന എല്ലാവർക്കും പരിശോധന നടത്തുകയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് രോഗത്തിന് കാരണമാകുന്ന സാർസ് കോവ്–2 വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം ഇതുവരെ യുഎസ് ഉൾപ്പെടെ 41 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. യുകെ വകഭേദം 82 രാജ്യങ്ങളിലും ബ്രസീൽ വകഭേദം 9 രാജ്യങ്ങളിലും സ്ഥിരീകരിച്ചു.

ലോകാരോഗ്യ സംഘടന പറയുന്നതുപ്രകാരം, പുതിയ വകഭേദങ്ങൾ വൈറസ് പടർത്തുന്നതു വേഗത്തിലാക്കുന്നതും വാക്സീനുകൾ ഫലപ്രദമാകാനുള്ള സാധ്യത കുറവുള്ളതുമാണ്. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.