1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2021

സ്വന്തം ലേഖകൻ: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ കൊവിഡ് പ്രതിദിന കണക്കിൽ ആശ്വാസം. സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 55,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,77,012 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,10,68,239 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് – 374
ആലപ്പുഴ – 266
എറണാകുളം – 246
മലപ്പുറം – 229
തിരുവനന്തപുരം – 199
കൊല്ലം – 154
കോട്ടയം – 145
തൃശൂര്‍ – 141
കണ്ണൂര്‍ – 114
പത്തനംതിട്ട – 97
കാസര്‍ഗോഡ് – 86
പാലക്കാട് – 68
വയനാട് – 52
ഇടുക്കി – 41

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4105 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1987 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 362, ആലപ്പുഴ 263, എറണാകുളം 233, മലപ്പുറം 221, തിരുവനന്തപുരം 128, കൊല്ലം 153, കോട്ടയം 139, തൃശൂര്‍ 136, കണ്ണൂര്‍ 78, പത്തനംതിട്ട 89, കാസര്‍ഗോഡ് 78, പാലക്കാട് 26, വയനാട് 44, ഇടുക്കി 37 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, എറണാകുളം 5, തിരുവനന്തപുരം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം 247, കൊല്ലം 331, പത്തനംതിട്ട 488, ആലപ്പുഴ 531, കോട്ടയം 861, ഇടുക്കി 206, എറണാകുളം 389, തൃശൂര്‍ 395, പാലക്കാട് 151, മലപ്പുറം 391, കോഴിക്കോട് 617, വയനാട് 142, കണ്ണൂര്‍ 207, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,070 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,624 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8446 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 825 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 372 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഇടതു മുന്നണിക്ക് ഭരണത്തുടർച്ച പ്രവചിച്ച് പ്രീപോൾ സർവെ

ഇടതു മുന്നണി 72–78 സീറ്റ് വരെ നേടി ഭരണത്തുടർച്ച നേടുമെന്ന് ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും നടത്തിയ പ്രീപോൾ സർവേ ഫലം. 41% വോട്ട് ഇടതു മുന്നണിക്കു കിട്ടാമെന്നാണു സർവേ ഫലം. യുഡിഎഫിന് 59–65 സീറ്റുകൾ ലഭിക്കാം (39% വോട്ട്).

എൻഡിഎയ്ക്ക് 3 മുതൽ 7 വരെ(18% വോട്ട്). മുഖ്യമന്ത്രി പദത്തിലേക്കു പിണറായി വിജയന് 39% േപരുടെയും ഉമ്മൻചാണ്ടിക്കു 18% പേരുടെയും പിന്തുണ. ശശി തരൂർ– 9%, കെ.കെ. ശൈലജ– 7%, രമേശ് ചെന്നിത്തല– 6%, കെ.സുരേന്ദ്രൻ– 6% എന്നിങ്ങനെയാണു മറ്റുള്ളവർക്കുള്ള പിന്തുണ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.