1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,259 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,83,393 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 17, പത്തനംതിട്ട 14, കണ്ണൂര്‍ 10, തിരുവനന്തപുരം 5, എറണാകുളം, തൃശൂര്‍, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

യുകെയില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 63 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

പോസിറ്റിവിറ്റി നിരക്ക് 9.34

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,259 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,20,399 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

എറണാകുളം 1019
കോട്ടയം 674
കൊല്ലം 591
തൃശൂര്‍ 540
പത്തനംതിട്ട 512
മലപ്പുറം 509
കോഴിക്കോട് 481
ആലപ്പുഴ 475
തിരുവനന്തപുരം 404
കണ്ണൂര്‍ 301
വയനാട് 245
പാലക്കാട് 242
ഇടുക്കി 130
കാസര്‍ഗോഡ് 63

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 964
കോട്ടയം 601
കൊല്ലം 585
തൃശൂര്‍ 512
പത്തനംതിട്ട 478
മലപ്പുറം 475
കോഴിക്കോട് 444
ആലപ്പുഴ 463
തിരുവനന്തപുരം 269
കണ്ണൂര്‍ 223
വയനാട് 234
പാലക്കാട് 124
ഇടുക്കി 111
കാസര്‍ഗോഡ് 58
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 341
കൊല്ലം 276
പത്തനംതിട്ട 1034
ആലപ്പുഴ 203
കോട്ടയം 126
ഇടുക്കി 57
എറണാകുളം 463
തൃശൂര്‍ 329
പാലക്കാട് 198
മലപ്പുറം 367
കോഴിക്കോട് 460
വയനാട് 196
കണ്ണൂര്‍ 175
കാസര്‍ഗോഡ് 71

26 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3506 ആയി.

2,09,175 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,175 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,170 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,005 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1060 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എട്ട് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കാറടക്ക (2), മീഞ്ച (15), ആലപ്പുഴ ജില്ലയിലെ തിരുവണ്ടൂര്‍ (12), ആല (12), കൊല്ലം ജില്ലയിലെ കുളക്കട (8), യേരൂര്‍ (16), രാജകുമാരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 410 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രാജ്യത്ത് കോവിഡ് മഹാമാരി പടർന്ന് ഒരു വർഷത്തിനുശേഷം തിങ്കളാഴ്ച ലക്ഷദ്വീപ് ദ്വീപിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യ റിസർവ് ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ജനുവരി മൂന്നിന് കൊച്ചിയിൽ നിന്നും കപ്പലിൽ കാവരത്തിയിലേക്ക് പുറപ്പെട്ടിരുന്നു.

തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രോഗം സ്ഥിരീകരിച്ചയാൾ ലക്ഷദ്വീപിലെ താമസക്കാരനല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ടാഴ്ച മുൻപാണ് കൊച്ചിയിൽ നിന്ന് ദ്വീപിൽ എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ലെന്ന് ഭരണകൂടം ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ലക്ഷദ്വീപിൽ ആദ്യ കേസ് കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ അവസാനയാഴ്ച്ചയാണ് ലക്ഷദ്വീപ് യാത്രയ്ക്കായുള്ള മാനദണ്ഡങ്ങളിൽ ഭരണകൂടം മാറ്റം വരുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.