
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 6075 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നും വന്ന ഒരാള്‍ക്കാണ് രോഗമുള്ളത്. 24 മണിക്കൂറിനിടെ 65,517 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 3867. 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പോസിറ്റീവായവർ
കൊല്ലം 824
മലപ്പുറം 671
കോഴിക്കോട് 663
കോട്ടയം 639
പത്തനംതിട്ട 570
എറണാകുളം 558
തിരുവനന്തപുരം 442
തൃശൂര്‍ 421
ആലപ്പുഴ 368
കണ്ണൂര്‍ 254
വയനാട് 212
ഇടുക്കി 207
പാലക്കാട് 159
കാസർകോട് 87
നെഗറ്റീവായവർ
തിരുവനന്തപുരം 525
കൊല്ലം 552
പത്തനംതിട്ട 224
ആലപ്പുഴ 257
കോട്ടയം 709
ഇടുക്കി 354
എറണാകുളം 726
തൃശൂര്‍ 398
പാലക്കാട് 252
മലപ്പുറം 670
കോഴിക്കോട് 623
വയനാട് 263
കണ്ണൂര്‍ 328
കാസർകോട് 67
ഇതോടെ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8,96,668 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 335 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 812, മലപ്പുറം 645, കോഴിക്കോട് 653, കോട്ടയം 594, പത്തനംതിട്ട 521, എറണാകുളം 524, തിരുവനന്തപുരം 358, തൃശൂര്‍ 408, ആലപ്പുഴ 350, കണ്ണൂര്‍ 187, വയനാട് 198, ഇടുക്കി 198, പാലക്കാട് 83, കാസർകോട് 72 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 6, തൃശൂര്‍, കണ്ണൂര്‍ 4 വീതം, തിരുവനന്തപുരം, കോഴിക്കോട്, കാസർകോട് 3 വീതം, എറണാകുളം 2, കൊല്ലം, വയനാട് 1 വീതം. വിവിധ ജില്ലകളിലായി 2,24,659 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,774 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 10,885 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1270 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 445 ഹോട്സ്‌പോട്ടുകളാണുള്ളത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ധേശം നല്‍കി ആരോഗ്യവകുപ്പ്. രണ്ടാംഘട്ട കൊവിഡ്19 വാക്സിനേഷന്‍ ആരംഭിക്കേണ്ട ഘട്ടത്തിലും ആരോഗ്യപ്രവര്‍ത്തകരില്‍ പലരും കൃത്യ സമയത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. ഇതതോടെ നടപടി വേഗത്തിലാക്കാന്‍ നിര്‍ദ്ധേശം നല്‍കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍പലരും വിമുഖത കാട്ടുന്നു. കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. എന്നാല്‍ ചിലര്‍ അന്നേദിവസം എത്താതിരിക്കുന്നതായി ആരേഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ എത്താത്തത് കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുകയാണ്. കുത്തിവെയ്പ്പു ദിവസം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്നതിന് എന്തെങ്കിലും തരത്തിലുള്ള അസൗകര്യമുള്ളവര്‍ അത് മുന്‍കൂട്ടി കേന്ദ്രത്തില്‍അറിയിക്കണമെന്നും കെ.കെ. ശൈലജ അറിയിച്ചു.
ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശഅംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരടക്കമുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കും. രണ്ടാംഘട്ട വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പായി ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കണം. വാക്‌സിന്‍ വൈകുന്നതിനുള്ള സാധ്യത ഒഴിവാക്കുന്നതിനായി കൃത്യ ദിവസംതന്നെ എല്ലാവരും വാക്സിന്‍ കേന്ദ്രത്തില്‍ എത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല