
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 6229 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,771 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,96,986 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 66 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. അതേസമയം 66 പേരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
എറണാകുളം – 771
മലപ്പുറം – 657
കോട്ടയം – 647
കൊല്ലം – 628
കോഴിക്കോട് – 579
പത്തനംതിട്ട – 534
തിരുവനന്തപുരം – 468
തൃശൂര്‍ – 468
ആലപ്പുഴ – 415
ഇടുക്കി – 302
കണ്ണൂര്‍ – 299
പാലക്കാട് – 241
വയനാട് – 238
കാസര്‍ഗോഡ് – 87
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ശതമാനം
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,90,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3545 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
5658 സമ്പർക്കരോഗികൾ; 66 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 730, മലപ്പുറം 604, കോട്ടയം 587, കൊല്ലം 625, കോഴിക്കോട് 559, പത്തനംതിട്ട 473, തിരുവനന്തപുരം 312, തൃശൂര്‍ 458, ആലപ്പുഴ 404, ഇടുക്കി 284, കണ്ണൂര്‍ 226, പാലക്കാട് 89, വയനാട് 232, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 12, പത്തനംതിട്ട 11, മലപ്പുറം 6, കോഴിക്കോട് 5, തിരുവനന്തപുരം, പാലക്കാട് 4 വീതം, വയനാട് 3, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 333
കൊല്ലം – 1023
പത്തനംതിട്ട – 798
ആലപ്പുഴ – 398
കോട്ടയം – 697
ഇടുക്കി – 129
എറണാകുളം – 713
തൃശൂര്‍ – 402
പാലക്കാട് – 123
മലപ്പുറം – 572
കോഴിക്കോട് – 525
വയനാട് – 235
കണ്ണൂര്‍ – 220
കാസര്‍ഗോഡ് – 61
2,09,828 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,828 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,107 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,721 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1482 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 10), ചെന്നീര്‍ക്കര (സബ് വാര്‍ഡ് 2, 3, 5), മെഴുവേലി (സബ് വാര്‍ഡ് 2, 13, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 406 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടികയിൽ 2,67,31,509 കോടി വോട്ടര്‍മാര്‍. 1,37,79,263 സ്ത്രീ വോട്ടർമാർ. മൂന്ന് ലക്ഷത്തോളം കന്നി വോട്ടർമാർ. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്. ഏറ്റവും കുറവ് വയനാട്ടിലും. ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണം 221 ആണ്. വിവിധ കാരണങ്ങളാല്‍ മുന്‍പട്ടികയില്‍ നിന്ന് 1.56 ലക്ഷം പേരുകള്‍ നീക്കം ചെയ്തു.
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം നല്‍കും. പ്രഖ്യാപിക്കുന്നത് വരെ പേര് ചേര്‍ക്കാമെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. പുതുതായി പത്ത് ലക്ഷം അപേക്ഷകൾ കിട്ടി. അതിൽ 5,79,033 പുതിയ വോട്ടർമാർ ഉണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് 32,14,943 വോട്ടർമാർ. ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ളതും മലപ്പുറത്താണ്. 90,709 പ്രവാസി വോട്ടർമാരുണ്ട്. ഇതിൽ കൂടുതൽ വോട്ടർമാർ കോഴിക്കോടാണ്.
പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂടും. 1,000 വോട്ടർമാരെ മാത്രമേ ഒരു പോളിങ് സ്റ്റേഷനിൽ അനുവദിക്കൂ എന്ന നിബന്ധന വന്നതോടെയാണിത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടെടുപ്പ്. 15,730 പോളിങ് സ്റ്റേഷനുകൾകൂടി വരുന്നതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40,771 ആയി. തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയ പോലെ മൂന്ന് ഘട്ടങ്ങളായാകും വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ, മേയ് മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തോടൊപ്പം തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസാം, പുതുച്ചേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല