1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 5980 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുകെയില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചിട്ടില്ല. 80,106 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 3920 ആയി. ചികിത്സയിലായിരുന്ന 5745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

എറണാകുളം 811
കൊല്ലം 689
കോഴിക്കോട് 652
കോട്ടയം 575
പത്തനംതിട്ട 571
തൃശൂര്‍ 540
തിരുവനന്തപുരം 455
മലപ്പുറം 421
ആലപ്പുഴ 411
കണ്ണൂര്‍ 213
വയനാട് 201
പാലക്കാട് 191
ഇടുക്കി 179
കാസർകോട് 71

നെഗറ്റീവായവർ

തിരുവനന്തപുരം 354
കൊല്ലം 738
പത്തനംതിട്ട 417
ആലപ്പുഴ 394
കോട്ടയം 234
ഇടുക്കി 385
എറണാകുളം 766
തൃശൂര്‍ 440
പാലക്കാട് 196
മലപ്പുറം 318
കോഴിക്കോട് 829
വയനാട് 315
കണ്ണൂര്‍ 277
കാസർകോട് 82

ഇതോടെ 64,346 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 9,14,847 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 748, കൊല്ലം 677, കോഴിക്കോട് 622, കോട്ടയം 535, പത്തനംതിട്ട 514, തൃശൂര്‍ 524, തിരുവനന്തപുരം 320, മലപ്പുറം 395, ആലപ്പുഴ 405, കണ്ണൂര്‍ 188, വയനാട് 195, പാലക്കാട് 109, ഇടുക്കി 163, കാസർകോട് 62 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.

41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തിരുവനന്തപുരം, കോഴിക്കോട് 6 വീതം, കണ്ണൂര്‍ 5, കൊല്ലം 4, തൃശൂര്‍, പാലക്കാട് 3 വീതം, എറണാകുളം, വയനാട് 2 വീതം, ഇടുക്കി, കാസർകോട് 1 വീതം. വിവിധ ജില്ലകളിലായി 2,34,767 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,24,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 10,389 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1178 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11 പുതിയ ഹോട്സ്‌പോട്ടുകൾ; 11 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്സ്‌പോട്ടുകളാണുള്ളത്.

കേരളത്തിലും മഹാരാഷ്ട്രയിലും പടരുന്നത് ജനിതകവ്യതിയാനം വന്ന കൊറോണ വൈറസ് ആണോ എന്നു പരിശോധിക്കണമെന്ന് ഡല്‍ഹി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം ഇതാണോ എന്നു വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോള്‍ കേരളത്തിലും മഹാരാഷ്ട്രയിലും മാത്രം വ്യാപനം വര്‍ധിക്കുന്നതിനെ അധികൃതര്‍ ആശങ്കയോടെയാണു കാണുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 71 ശതമാനവും ഈ രണ്ടു സംസ്ഥാനത്തുനിന്നുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതില്‍ പകുതിയും കേരളത്തില്‍നിന്നാണ്. 80,536 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 56,932 എണ്ണവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇതില്‍ 39,260 എണ്ണവും കേരളത്തില്‍ നിന്നാണെന്നതാണ് ആശങ്കാജനകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.