1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2021

സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് രോഗവ്യാപനം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,70,768 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം – 1046
കോഴിക്കോട് – 722
കോട്ടയം – 552
മലപ്പുറം – 489
പത്തനംതിട്ട – 487
കൊല്ലം – 445
തൃശൂര്‍ – 421
തിരുവനന്തപുരം – 377
ആലപ്പുഴ – 355
പാലക്കാട് – 348
വയനാട് – 238
കണ്ണൂര്‍ – 207
ഇടുക്കി – 181
കാസര്‍ഗോഡ് – 92

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ശതമാനം

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 88,16,427 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3442 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

5403 സമ്പർക്കരോഗികൾ; 53 ആരോഗ്യപ്രവർത്തകർക്കും കൊവിഡ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 945, കോഴിക്കോട് 706, കോട്ടയം 507, മലപ്പുറം 469, പത്തനംതിട്ട 442, കൊല്ലം 437, തൃശൂര്‍ 406, തിരുവനന്തപുരം 278, ആലപ്പുഴ 352, പാലക്കാട് 212, വയനാട് 224, കണ്ണൂര്‍ 163, ഇടുക്കി 176, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 11, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം, പാലക്കാട് 5 വീതം, കോഴിക്കോട്, കണ്ണൂര്‍ 4 വീതം, കൊല്ലം 3, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 361
കൊല്ലം – 173
പത്തനംതിട്ട – 256
ആലപ്പുഴ – 442
കോട്ടയം – 586
ഇടുക്കി – 301
എറണാകുളം – 846
തൃശൂര്‍ – 367
പാലക്കാട് – 218
മലപ്പുറം – 456
കോഴിക്കോട് – 561
വയനാട് – 180
കണ്ണൂര്‍ – 207
കാസര്‍ഗോഡ് – 57

2,05,561 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,561 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,467 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1355 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19), കോട്ടയം ജില്ലയിലെ മുണ്ടക്കയം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കൊവിഡ് വാക്സീന്‍ രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള റജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചുവെന്ന് മന്ത്രി കെ.കെ ശൈലജ മനോരമ ന്യൂസിനോട് പറഞ്ഞു. വാക്സീനെതിരായ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സീന്‍ സ്വീകരിച്ചവരും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.