1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 1412 പേര്‍ക്ക് കോവിഡ്. ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന ഒരാള്‍ക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചു. യുകെയില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗമില്ല. അടുത്തിടെ യുകെ (98), ദക്ഷിണാഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 39,046 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4312. ചികിത്സയിലായിരുന്ന 3030 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.

പോസിറ്റീവായവർ

കോഴിക്കോട് 245
കൊല്ലം 141
തിരുവനന്തപുരം 139
എറണാകുളം 138
മലപ്പുറം 132
ഇടുക്കി 104
തൃശൂര്‍ 90
കണ്ണൂര്‍ 82
കോട്ടയം 80
ആലപ്പുഴ 79
പാലക്കാട് 55
കാസർകോട് 48
പത്തനംതിട്ട 48
വയനാട് 31

നെഗറ്റീവായവർ

തിരുവനന്തപുരം 153
കൊല്ലം 467
പത്തനംതിട്ട 131
ആലപ്പുഴ 217
കോട്ടയം 186
ഇടുക്കി 44
എറണാകുളം 329
തൃശൂര്‍ 304
പാലക്കാട് 106
മലപ്പുറം 249
കോഴിക്കോട് 527
വയനാട് 104
കണ്ണൂര്‍ 121
കാസർകോട് 92

ഇതോടെ 39,236 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,34,895 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 117 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 229, കൊല്ലം 139, തിരുവനന്തപുരം 86, എറണാകുളം 130, മലപ്പുറം 127, ഇടുക്കി 100, തൃശൂര്‍ 83, കണ്ണൂര്‍ 65, കോട്ടയം 73, ആലപ്പുഴ 76, പാലക്കാട് 26, കാസർകോട് 45, പത്തനംതിട്ട 42, വയനാട് 31 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 2, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ 1 വീതം. വിവിധ ജില്ലകളിലായി 1,68,505 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,993 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 5512 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ ഹോട്സ്‌പോട്ടില്ല; ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല. ആകെ 356 ഹോട്സ്‌പോട്ടുകളാണുള്ളത്.

സെക്കൻഡ് ഷോയ്ക്ക് അനുമതി; തിയറ്ററുകൾ ഇനി പകൽ 12 മുതൽ രാത്രി 12 വരെ

സിനിമാ തിയറ്ററുകളിൽ സെക്കൻഡ് ഷോ വീണ്ടും തുടങ്ങാൻ സർക്കാർ അനുമതി നൽകി. തിയറ്ററുകൾക്ക് പകൽ 12 മുതൽ രാത്രി 12 വരെയാണ് പ്രദർശനാനുമതി. തിയേറ്ററുകൾ മുന്നോട്ട് നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും സിനിമാ വ്യവസായത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് ചീഫ് സെക്രട്ടറിയുമായി ഫിലിം ചേംബർ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തിയേറ്ററുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 9 വരെ എന്നത് മാറ്റി പകൽ 12 മുതൽ രാത്രി 12 വരെയാക്കിയാണ് പുനക്രമീകരിച്ചത്.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 18,599 പേ​ര്‍​ക്ക് കോ​വി​ഡ്

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 18,599 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 97 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,12,29,398 ആ​യി. മ​ര​ണ​സം​ഖ്യ 1,57,853 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,08,82,798 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 1,88,747 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.