1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 5942 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നുവന്ന ഒരാള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 82,804 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണു കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 3848. ചികിത്സയിലായിരുന്ന 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

എറണാകുളം 898
കോഴിക്കോട് 696
മലപ്പുറം 652
കൊല്ലം 525
കോട്ടയം 512
പത്തനംതിട്ട 496
തിരുവനന്തപുരം 480
തൃശൂര്‍ 448
ആലപ്പുഴ 410
പാലക്കാട് 235
കണ്ണൂര്‍ 182
വയനാട് 179
ഇടുക്കി 167
കാസർകോട് 62

നെഗറ്റീവായവർ

തിരുവനന്തപുരം 485
കൊല്ലം 325
പത്തനംതിട്ട 400
ആലപ്പുഴ 366
കോട്ടയം 1050
ഇടുക്കി 258
എറണാകുളം 690
തൃശൂര്‍ 451
പാലക്കാട് 252
മലപ്പുറം 571
കോഴിക്കോട് 619
വയനാട് 340
കണ്ണൂര്‍ 279
കാസർകോട് 92

67,543 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,90,720 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 842, കോഴിക്കോട് 677, മലപ്പുറം 629, കൊല്ലം 516, കോട്ടയം 461, പത്തനംതിട്ട 446, തിരുവനന്തപുരം 351, തൃശൂര്‍ 435, ആലപ്പുഴ 403, പാലക്കാട് 135, കണ്ണൂര്‍ 139, വയനാട് 173, ഇടുക്കി 154, കാസർകോട് 59 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട് 5, കൊല്ലം, എറണാകുളം 4 വീതം, തിരുവനന്തപുരം 3, തൃശൂര്‍, പാലക്കാട്, മലപ്പുറം 2 വീതം, ഇടുക്കി 1 വീതം. വിവിധ ജില്ലകളിലായി 2,19,050 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,113 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 10,937 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1395 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ ആകെ 434 ഹോട്സ്‌പോട്ടുകളാണുള്ളത്.

രാജ്യത്ത് ഇതുവരെ 54 ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം കണക്ക് പുറത്തുവിട്ടത്. ഏറ്റവും അധികം പേ ര്‍ വാക്‌സിന്‍ സ്വീകരിച്ചത് ഉത്തര്‍പ്രദേശിലാണ്. 6,73,542 പേരാണ് ഉത്തര്‍പ്രദേശില്‍ വാക്‌സിന്‍ സ്വീകരിച്ചത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയാണ്. ഇവിടെ 4,34,943 പേരും, മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാനില്‍ 4,14,422 പേരും കര്‍ണാടകയില്‍ 3,60,592 പേരുമാണ് വാക്‌സിന്‍ സ്വീകരിച്ചത്.

21 ദിവസത്തിനിടെ കൊവിഡ് 19 വാക്‌സിനേഷനില്‍ 50 ലക്ഷത്തില്‍ ഏറ്റവും വേഗത്തില്‍ എത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 10,502 സെഷനുകളിലായി 4,57,404 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.