1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ച 4875 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 4230 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 508 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, പാലക്കാട് 7, എറണാകുളം 6, പത്തനംതിട്ട 5, വയനാട് 4, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4647 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

എറണാകുളം 717
മലപ്പുറം 709
കോഴിക്കോട് 656
തൃശൂര്‍ 511
കോട്ടയം 497
പാലക്കാട് 343
പത്തനംതിട്ട 254
കണ്ണൂര്‍ 251
വയനാട് 241
കൊല്ലം 212
ആലപ്പുഴ 194
തിരുവനന്തപുരം 181
ഇടുക്കി 57
കാസര്‍കോട് 52

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 401
കൊല്ലം 281
പത്തനംതിട്ട 182
ആലപ്പുഴ 363
കോട്ടയം 311
ഇടുക്കി 56
എറണാകുളം 532
തൃശൂര്‍ 470
പാലക്കാട് 437
മലപ്പുറം 612
കോഴിക്കോട് 610
വയനാട് 111
കണ്ണൂര്‍ 217
കാസര്‍കോട് 64

എറണാകുളം 562, മലപ്പുറം 643, കോഴിക്കോട് 614, തൃശൂര്‍ 496, കോട്ടയം 496, പാലക്കാട് 188, പത്തനംതിട്ട 190, കണ്ണൂര്‍ 209, വയനാട് 226, കൊല്ലം 209, ആലപ്പുഴ 188, തിരുവനന്തപുരം 113, ഇടുക്കി 47, കാസര്‍കോട് 49 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 59,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,86,998 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,55,630 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

തിരുവനന്തപുരം കരമന സ്വദേശി ആരിഫ ബീവി (70), ചിറയിന്‍കിഴ് സ്വദേശി സലിം (63), കുളത്തൂര്‍ സ്വദേശിനി സത്യഭാമ (68), കൊല്ലം ആണ്ടൂര്‍ സ്വദേശി സാമുവല്‍ ജോര്‍ജ് (68), പത്തനാപുരം സ്വദേശിനി മേരികുട്ടി (68), പുത്തൂര്‍ സ്വദേശിനി ഭവാനി അമ്മ (89), പത്തനംതിട്ട ആനന്ദപള്ളി സ്വദേശി സുരേഷ് (54), കൈപ്പട്ടൂര്‍ സ്വദേശിനി തങ്കമണിയമ്മ (80), പന്തളം സ്വദേശിനി അയിഷാമ്മാള്‍ (65), ചൂരാകോട് സ്വദേശിനി മറിയ (62), പേട്ട സ്വദേശിനി ആരിഫ ബീവി (65), കോഴഞ്ചേരി സ്വദേശി ഗോപി (65), മല്ലപ്പള്ളി സ്വദേശി കെ.എം. അസീസ് (81), കുമ്പഴ സ്വദേശി ആര്‍ അച്യുതന്‍ (62), ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി സഹദേവന്‍ (82), കായംകുളം സ്വദേശി ബാബു രാജേന്ദ്രന്‍ (63), ചേര്‍ത്തല സ്വദേശിനി ഷിന്റുമോള്‍ (21), തൃശൂര്‍ ചെറുതുരുത്തി സ്വദേശിനി നഫീസ (68), അഞ്ചേരി സ്വദേശി ഇഗ്നേഷ്യസ് (57), തൃശൂര്‍ സ്വദേശിനി സുഭദ്ര മുകുന്ദന്‍ (68), പുന്നയൂര്‍കുളം സ്വദേശിനി പാത്തുമ്മ (75), എലവള്ളി സ്വദേശി ആന്റോ (61), മലപ്പുറം മറ്റത്തൂര്‍ സ്വദേശിനി നഫീസ (70), അരിമ്പ്ര സ്വദേശിനി ഇട്ടിച്ചു (75), വെളിയംകോട് സ്വദേശിനി അയിഷ (66), ഇന്താനൂര്‍ സ്വദേശി അബ്ദുള്‍ അസീസ് (48), വിലയില്‍ സ്വദേശി കുഞ്ഞുമുട്ടി (70), പഴകാട്ടിരി സ്വദേശി മുഹമ്മദ് മുസലിയാര്‍ (80), ഇടയൂര്‍ സ്വദേശിനി അജി (44), കോഴിക്കോട് നടക്കാവ് സ്വദേശി അപ്പു (75), കണ്ണൂര്‍ നരികോട് സ്വദേശിനി ലീലാമ്മ (67), പിലാകൂല്‍ സ്വദേശിനി ഫാത്തിമ അമിര്‍ (64), ചിറയ്ക്കല്‍ സ്വദേശി കെ.വി. മൊയ്ദീന്‍ (73), പെരിങ്ങോട്ടൂര്‍ സ്വദേശി നജുമുനിസ (56), ചൂഴാലി സ്വദേശി നാരായണന്‍ (81) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 2507 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,771 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 14,164 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1499 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബുധനാഴ്ച പുതിയ 3 ഹോട്സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പുലിയൂര്‍ (കണ്ടെയ്‌ന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 9, 13), പാലക്കാട് ജില്ലയിലെ കല്ലങ്കോട് (1, 11) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 440 ഹോട്സ്പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.