1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 3423 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 5 വീതം, എറണാകുളം, മലപ്പുറം 4 വീതം, പത്തനംതിട്ട, കണ്ണൂര്‍ 3 വീതം, തൃശൂര്‍, കാസര്‍കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4494 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

മലപ്പുറം 626
കോഴിക്കോട് 507
എറണാകുളം 377
പാലക്കാട് 305
തൃശൂര്‍ 259
ആലപ്പുഴ 242
കൊല്ലം 234
തിരുവനന്തപുരം 222
കോട്ടയം 217
കണ്ണൂര്‍ 159
പത്തനംതിട്ട 112
വയനാട് 65
ഇടുക്കി 55
കാസര്‍കോട് 43

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 227‌
കൊല്ലം 333
പത്തനംതിട്ട 250
ആലപ്പുഴ 202‌
കോട്ടയം 511
ഇടുക്കി 35
എറണാകുളം 476
തൃശൂര്‍ 590
പാലക്കാട് 226
മലപ്പുറം 694
കോഴിക്കോട് 495
വയനാട് 120
കണ്ണൂര്‍ 304
കാസര്‍കോട് 31

മലപ്പുറം 596, കോഴിക്കോട് 488, എറണാകുളം 297, പാലക്കാട് 185, തൃശൂര്‍ 247, ആലപ്പുഴ 222, കൊല്ലം 233, തിരുവനന്തപുരം 155, കോട്ടയം 197, കണ്ണൂര്‍ 135, പത്തനംതിട്ട 72, വയനാട് 64, ഇടുക്കി 51, കാസര്‍കോട് 40 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 60,504 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,45,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,82,223 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സൈബാബ ബീവി (64), മെഡിക്കല്‍ കോളേജ് സ്വദേശി ഒ. അബ്ദുള്‍ മജീദ് (84), കാട്ടായിക്കോണം സ്വദേശി രാമചന്ദ്രന്‍ നായര്‍ (68), പനക്കോട് സ്വദേശി ശങ്കു (62), കോട്ടക്കല്‍ സ്വദേശിനി ഷീല (49), കൊല്ലം കൊട്ടാരക്കര സ്വദേശി സജിമോന്‍ (49), ഇരവിപുരം സ്വദേശിനി ഷീജ (47), ആലപ്പുഴ കാവാലം സ്വദേശിനി ചെല്ലമ്മ (80), തോന്നക്കാട് സ്വദേശി കെ.വി. തമ്പാന്‍ (70), കോട്ടയം ഉള്ളനാട് സ്വദേശി ജോസഫ് (66), ചങ്ങനാശേരി സ്വദേശി എ.ജെ.ജോസ് (75), എറണാകുളം നോര്‍ത്ത് പരവൂര്‍ സ്വദേശി പി.എസ്. രാജന്‍ (72), പുതുപ്പാടി സ്വദേശി എം.എം. മുസ്തഫ (72), പനംപിള്ളി നഗര്‍ സ്വദേശി ശാന്തി പി ലാലന്‍ (85), കോതമംഗലം സ്വദേശി പി.പി. അഗസ്റ്റിന്‍ (86), ചിറ്റാറ്റുകര സ്വദേശി സുബ്രഹ്മണ്യന്‍ (68), മട്ടാഞ്ചേരി സ്വദേശി അമീന്‍ (58), കുണ്ടന്നൂര്‍ സ്വദേശി നാരായണന്‍ (93), തൃപ്പുണ്ണിത്തുറ സ്വദേശി രജനീകാന്ത് (41), തൃശൂര്‍ കണ്ടശംകടവ് സ്വദേശി മാത്യൂസ് (73), ചാലക്കുടി സ്വദേശി കെ.ടി. ഔസേപ്പ് (81), ചെമ്പൂച്ചിറ സ്വദേശി ദിനേശന്‍ (50), പാലക്കാട് കോട്ടപ്പാടം സ്വദേശി അബ്ദു (58), മലപ്പുറം കരക്കുന്ന് സ്വദേശിനി ഫാത്തിമ (70), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഹാജി (68), കോഴിക്കോട് സ്വദേശിനി കുഞ്ഞൈഷ (65), വയനാട് സ്വദേശിനി പാത്തു (85) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 2843 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,375 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 13,610 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച 8 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ബുധനാര്‍ (കണ്ടെയ്‌ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 10), കായംകുളം മുന്‍സിപ്പാലിറ്റി (18), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (4, 5, 8), ചെറുകോല്‍ (6), സീതത്തോട് (6), തെള്ളിയൂര്‍ (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ അയ്മനം (20), കാസര്‍കോട് ജില്ലയിലെ ബാല്ലൂര്‍ (11) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. ഇന്ന് 9 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 457 ഹോട്സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.