1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 41,971 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. ഇതുവരെ ആകെ 1,69,09,361 സാംപിളുകൾ പരിശോധിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്നആര്‍ക്കും പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 5746 ആയി. ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

എറണാകുളം 5492
തിരുവനന്തപുരം 4560
മലപ്പുറം 4558
തൃശൂര്‍ 4230
കോഴിക്കോട് 3981
പാലക്കാട് 3216
കണ്ണൂര്‍ 3090
കൊല്ലം 2838
ആലപ്പുഴ 2433
കോട്ടയം 2395
കാസർകോട് 1749
വയനാട് 1196
പത്തനംതിട്ട 1180
ഇടുക്കി 1053

നെഗറ്റീവായവർ

തിരുവനന്തപുരം 2403
കൊല്ലം 1412
പത്തനംതിട്ട 478
ആലപ്പുഴ 772
കോട്ടയം 1404
ഇടുക്കി 316
എറണാകുളം 4052
തൃശൂര്‍ 1686
പാലക്കാട് 3487
മലപ്പുറം 3388
കോഴിക്കോട് 4991
വയനാട് 591
കണ്ണൂര്‍ 1856
കാസർകോട് 620

രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 2795 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂര്‍ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂര്‍ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസർകോട് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.

127 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 40, കാസർകോട് 18, എറണാകുളം 17, തൃശൂര്‍, വയനാട് 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട 8 വീതം, കൊല്ലം 6, പാലക്കാട് 5, കോഴിക്കോട് 3, ഇടുക്കി 2, കോട്ടയം മലപ്പുറം 1 വീതം. ഇതോടെ 4,17,101പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 14,43,633 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 10,81,007 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,50,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 30,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,324 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്. 4 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 788 ഹോട്സ്‌പോട്ടുകളാണുള്ളത്.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനോടൊപ്പം മെഡിക്കൽ ടീമിനെയും സജ്ജമാക്കണം. വാർഡുതല സമിതികൾ കൂടുതൽ സജീവമാകണം. വാർഡുതല സമിതിയുടെ നേതൃത്വം പഞ്ചായത്ത് അംഗത്തിനായിരിക്കും.

രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ തദ്ദേശ സ്ഥാപനങ്ങൾ ഗതാഗത പ്ലാൻ തയാറാക്കി വാഹനങ്ങൾ സജ്ജമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലയിടങ്ങളിൽ സമിതികൾ സജീവമല്ലാത്ത കാര്യം മുഖ്യമന്ത്രി യോഗത്തിൽ സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.