1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. യുകെ (104), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,87,699 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4814 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 198 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, തൃശൂര്‍ 7, കാസര്‍കോട് 6, പാലക്കാട് 4, കോഴിക്കോട് 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

എറണാകുളം 1162
കോഴിക്കോട് 867
തൃശൂര്‍ 690
മലപ്പുറം 633
കോട്ടയം 629
തിരുവനന്തപുരം 579
കണ്ണൂര്‍ 503
ആലപ്പുഴ 456
കൊല്ലം 448
കാസര്‍കോട് 430
പാലക്കാട് 348
പത്തനംതിട്ട 312
ഇടുക്കി 259
വയനാട് 19

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 196
കൊല്ലം 583
പത്തനംതിട്ട 132
ആലപ്പുഴ 81
കോട്ടയം 216
ഇടുക്കി 106
എറണാകുളം 336
തൃശൂര്‍ 186
പാലക്കാട് 61
മലപ്പുറം 263
കോഴിക്കോട് 409
വയനാട് 63
കണ്ണൂര്‍ 266
കാസര്‍കോട് 61

എറണാകുളം 1114, കോഴിക്കോട് 835, തൃശൂര്‍ 661, മലപ്പുറം 597, കോട്ടയം 570, തിരുവനന്തപുരം 417, കണ്ണൂര്‍ 405, ആലപ്പുഴ 449, കൊല്ലം 444, കാസര്‍കോട് 388, പാലക്കാട് 144, പത്തനംതിട്ട 280, ഇടുക്കി 251, വയനാട് 192 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 52,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,23,133 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,589 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,75,007 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 7582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1289 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച 14 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്സ്‌പോട്ടില്‍നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 416 ഹോട്സ്‌പോട്ടുകളാണുള്ളത്.

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നുതന്നെ. ഇന്നലെ 1,61,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 879 പേര്‍ മരണമടഞ്ഞു. ഇന്നലെ 97,168 പേര്‍ രോഗമുക്തരായി. ഞായറാഴ്ച 1.68 ലക്ഷത്തിനു മുകളിലായിരുന്നു കോവിഡ് പോസിറ്റീവ്. ഇതുവരെ 1,36,89,453 പേര്‍ രോഗികളായി. 1,22,53,697 പേര്‍ രോഗമുക്തരായി. 12,64,698 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,71,058 പേര്‍ മരണമടഞ്ഞു. ഇതുവരെ 10,85,3,085 ഡോസ് വാക്‌സിനേഷന്‍ നടത്തിക്കഴിഞ്ഞു. ഇതുവരെ 25,92,07,108 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 14,00,122 ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി.

അതേസമയം, കോവിഡ് പ്രതിരോധത്തിന് റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് -5 അടിയന്തരമായി ഉപയോഗിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അന്തിമ അനുമതി നല്‍കി. സ്പുട്‌നിക് ഉപയോഗിക്കുന്നതിന് ഡ്രഗ് റെഗുലേറ്റര്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ ഡോ.റെഡ്ഡീ ലബോറട്ടറീസ് ആണ് ഈ വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. 91.6% വിജയമാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. സ്പുട്‌നിക് ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.