
സ്വന്തം ലേഖകൻ: കേരളത്തില്‍ 26,685 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35.
ഇതുവരെ ആകെ 1,49,89,949 സാംപിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 7067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 5080 ആയി.
പോസിറ്റീവായവർ
കോഴിക്കോട് 3767
എറണാകുളം 3320
മലപ്പുറം 2745
തൃശൂര്‍ 2584
തിരുവനന്തപുരം 2383
കോട്ടയം 2062
കണ്ണൂര്‍ 1755
ആലപ്പുഴ 1750
പാലക്കാട് 1512
കൊല്ലം 1255
പത്തനംതിട്ട 933
കാസർകോട് 908
വയനാട് 873
ഇടുക്കി 838
നെഗറ്റീവായവർ
തിരുവനന്തപുരം 794
കൊല്ലം 406
പത്തനംതിട്ട 278
ആലപ്പുഴ 583
കോട്ടയം 694
ഇടുക്കി 96
എറണാകുളം 821
തൃശൂര്‍ 684
പാലക്കാട് 372
മലപ്പുറം 540
കോഴിക്കോട് 858
വയനാട് 127
കണ്ണൂര്‍ 595
കാസർകോട് 219
രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 24,596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 1757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3706, എറണാകുളം 3265, മലപ്പുറം 2634, തൃശൂര്‍ 2550, തിരുവനന്തപുരം 1957, കോട്ടയം 1835, കണ്ണൂര്‍ 1548, ആലപ്പുഴ 1747, പാലക്കാട് 690, കൊല്ലം 1247, പത്തനംതിട്ട 857, കാസർകോട് 880, വയനാട് 860, ഇടുക്കി 820 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തൃശൂര്‍ 15, പാലക്കാട് 12, പത്തനംതിട്ട 7, വയനാട് 5, കാസർകോട് 4, എറണാകുളം 3, കൊല്ലം 2, കോട്ടയം 1.
1,98,576 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,73,202 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 4,31,587 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,13,172 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 18,415 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3476 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 538 ഹോട്സ്‌പോട്ടുകളാണുള്ളത്.
നാട് കടന്നുപോകുന്നത് അഗ്നിപർവത സമാനമായ അവസ്ഥയിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അഗ്നിപര്‍വതത്തിനു മുകളിലാണ് നമ്മള്‍ ഇരിക്കുന്നതെന്ന് മനസ്സിലാക്കണം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വളരെ യാന്ത്രികമായി അനുസരിക്കുന്നതിനു പകരം, അവ നമ്മളേവരും സ്വയം ഏറ്റെടുക്കണം. മാറ്റിവയ്ക്കാന്‍ സാധിക്കുന്ന പരിപാടികള്‍ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞു നടത്താന്‍ തീരുമാനിക്കാം. സര്‍ക്കാര്‍ അനുവദിച്ചത് പരമാവധി 75 ആളുകള്‍ ആണെങ്കില്‍, ഇനിയും ചുരുക്കാം.
ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ മറ്റു നടപടികൾ ഭയന്നോ ചെയ്യുന്നതിനു പകരം ഇതെല്ലാം അവനവന്‍റെ ഉത്തരവാദിത്തമാണെന്ന് കണ്ടുകൊണ്ട് സാഹചര്യത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ എല്ലാവരും സന്നദ്ധരാകണം. അല്ലെങ്കില്‍ രോഗവ്യാപന വേഗത നമ്മള്‍ വിചാരിക്കുന്നതിലും വേഗം കൈവരിക്കുകയും, നമ്മുടെ ആരോഗ്യ സംവിധാനത്തിന്‍റെ പരിധിക്കപ്പുറം പോവുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല