
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 32,819 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,53,54,299 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പോസിറ്റീവ് ആയവർ
കോഴിക്കോട് 5015
എറണാകുളം 4270
മലപ്പുറം 3251
തൃശൂര്‍ 3097
കോട്ടയം 2970
തിരുവനന്തപുരം 2892
പാലക്കാട് 2071
കണ്ണൂര്‍ 1996
ആലപ്പുഴ 1770
കൊല്ലം 1591
പത്തനംതിട്ട 1163
വയനാട് 968
കാസര്‍കോട് 906
ഇടുക്കി 859
നെഗറ്റീവ് ആയവർ
തിരുവനന്തപുരം 1012
കൊല്ലം 4499
പത്തനംതിട്ട 253
ആലപ്പുഴ 136
കോട്ടയം 4729
ഇടുക്കി 272
എറണാകുളം 2000
തൃശൂര്‍ 1302
പാലക്കാട് 481
മലപ്പുറം 704
കോഴിക്കോട് 1567
വയനാട് 233
കണ്ണൂര്‍ 623
കാസര്‍കോട് 602
യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 30,409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4819, എറണാകുളം 4207, മലപ്പുറം 3097, തൃശൂര്‍ 3072, കോട്ടയം 2761, തിരുവനന്തപുരം 2670, പാലക്കാട് 936, കണ്ണൂര്‍ 1776, ആലപ്പുഴ 1759, കൊല്ലം 1578, പത്തനംതിട്ട 1086, വയനാട് 944, കാസര്‍കോട് 862, ഇടുക്കി 842 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, പാലക്കാട്, കാസര്‍കോട് 14 വീതം, വയനാട് 8, കോട്ടയം 7, കൊല്ലം 6, തൃശൂര്‍ 5, എറണാകുളം 4, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 2,47,181 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,07,680 പേര് ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,662 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,06,202 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 21,460 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3645 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച 40 പുതിയ ഹോട്സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്സ്പോട്ടില് നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 587 ഹോട്സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് കണ്ടെത്തി. മാർച്ച് മാസത്തിൽ സംസ്ഥാനത്തെ കോവിഡ് രോഗികളിൽ 40 ശതമാനത്തിലും അതിതീവ്ര വൈറസ് കണ്ടെത്തി. ദക്ഷിണാഫ്രിക്ക, യുകെ, ഇന്ത്യൻ വകഭേദങ്ങളെല്ലാം കേരളത്തിൽ ആഞ്ഞടിച്ചു. ഫെബ്രുവരിയിൽ കേവലം 3.8 ശതമാനം രോഗികളിൽ മാത്രമാണ് വകഭേദം വന്ന വൈറസ് കണ്ടെത്തിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാസമായ മാർച്ചിൽ പിടിവിട്ട അതിവേഗ വ്യാപനമാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരിയിൽ കേരളത്തിൽ ഉണ്ടായിരുന്നത് ലണ്ടൻ വകഭേദം മാത്രമായിരുന്നെങ്കിൽ മാർച്ചിൽ ഇന്ത്യൻ, ആഫ്രിക്കൻ വകഭേദങ്ങൾ കൂടി കണ്ടെത്തി. ഏപ്രിൽ മാസത്തെ പഠന റിപ്പോർട്ടുകൾ കൂടി പുറത്തുവരുന്നതോടെ വ്യാപനത്തിന്റെ തീവ്രത വ്യക്തമാകും. വകഭേദം വന്ന വൈറസുകളിൽ വ്യാപനശേഷിയും പ്രഹരശേഷിയും കൂടിയ ഇരട്ട ജനിതമാറ്റം സംഭവിച്ച ഇന്ത്യൻ വകഭേദ വൈറസ് മധ്യകേരളത്തിലാണ് ആഞ്ഞടിച്ചത്. ഇതിൽ കോട്ടയം ജില്ലയിലാണ് ഇന്ത്യൻ വകഭേദ വൈറസ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. കോട്ടയത്ത് 19.05 ശതമാനം രോഗികളിലാണ് ഇന്ത്യൻ വകഭേദ വൈറസിന്റെ സാന്നിധ്യം.
ഇന്ത്യൻ വകഭേദ വൈറസാണ് ഡൽഹിയിലും മഹാരാഷ്ട്രയിലും സ്ഥിതി സങ്കീർണമാക്കിയത്. ബ്രിട്ടീഷ് വൈറസ് വകഭേദം കൂടുതൽ കണ്ടെത്തിയത് കണ്ണൂർ (75 ശതമാനം) ജില്ലയിലാണ്. ദക്ഷിണാഫ്രിക്കൻ വൈറസ് വകഭേദം കൂടുതൽ പാലക്കാട് ജില്ലയിലും. ഇവിടെ 21.3 ശതമാനം കോവിഡ് രോഗികളിൽ വകഭേദംവന്ന വൈറസ് കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല